പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ക്ലൂണിക്ക് കുട്ടികള്‍ വേണ്ട
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ക്ലൂണിക്ക് കുട്ടികള്‍ വേണ്ട
സുന്ദര പുരുഷന്‍ എന്ന് പലതവണ സര്‍വെകള്‍ പ്രഖ്യാപിച്ച ഹോളിവുഡ് താരം ജോര്‍ജ്ജ് ക്ലൂണിക്ക് കുട്ടികള്‍ വേണ്ട. തന്‍റെ സുഹൃത്തുക്കളായ ആഞ്ജലീന ജോളിയെ പോലെയോ ബ്രാഡ് പിറ്റിനെപ്പോലെയോ സന്താനങ്ങള്‍ ഉണ്ടാവണമെന്ന ആഗ്രഹം തനിക്കില്ല എന്ന് ക്ലൂണി പറയുന്നു.

വെനീ‍സ് ഫിലിം ഫെസ്റ്റിവലില്‍ ബ്രാഡിനൊപ്പം അഭിനയിച്ച ‘ബേണ്‍ ആഫ്റ്റര്‍ റീഡിംഗ്’ എന്ന ചിത്രത്തിന്‍റെ പ്രദര്‍ശനത്തിനെത്തിയതായിരുന്നു ക്ലൂണി.

കുട്ടികള്‍ ഉള്ള ബ്രാഡിനെയും ജോളിയെയും അഭിനന്ദിക്കാന്‍ ക്ലൂണിക്ക് മടിയില്ല. എന്നാല്‍, ഒരു കുടുംബ ജീവിതം തുടങ്ങാനുള്ള പക്വത തനിക്ക് ഇല്ല എന്ന് ക്ലൂണി പറയുന്നു. അവിവാഹിതനായുള്ള ജീവിതം ആസ്വദിക്കുന്നു എന്നും ഈ 47 കാരന്‍ വെളിപ്പെടുത്തി.

20 വയസിലെ അഭിനയത്തെക്കാള്‍ കൂടുതല്‍ നന്നായി അഭിനയിക്കാന്‍ കഴിയുമെന്ന സത്യം ആനന്ദിപ്പിക്കുന്നു എന്നും ക്ലൂണി അഭിപ്രായപ്പെടുന്നു.
കൂടുതല്‍
അഫ്ഗാന്‍:ഫ്രഞ്ച് സേനപിന്മാറില്ല
സദ്ദാമിന്‍റെ ട്രെയിന്‍ ഇനി യാത്രക്കാര്‍ക്ക്
ഇരട്ടത്തലയുള്ള കുട്ടി മരിച്ചു
പാകില്‍ ചാവേറാക്രമണം: 10 മരണം
ഒബാമ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി
ക്വൊയ്ദ ഭീകരര്‍ പാകിസ്ഥാനിലേക്ക്