ജോര്‍ജ്ജിയയില്‍ നിന്ന് പൂര്‍ണ സൈനിക പിന്‍മാറ്റം നടത്തണമെന്ന യുഎന്‍ കരട് പ്രമേയം റഷ്യ തള്ളിക്കളഞ്ഞു. പ്രമേയം വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നാണ് റഷ്യ പറഞ്ഞത്.
റഷ്യന്‍ സൈന്യം ജോര്‍ജ്ജിയയിലെ എല്ലാ കേന്ദ്രങ്ങളില്‍ നിന്നും ആക്രമണത്തിനു മുമ്പുള്ള സ്ഥിതിയിലേക്ക് പിന്‍മാറണം എന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്.
തെക്കന്‍ ഒസേട്ടിയ അതിര്‍ത്തിയില്‍ ജോര്‍ജ്ജിയന്‍ പ്രദേശത്ത് സൈന്യത്തെ തുടരാന്‍ അനുവദിക്കുമെന്നാണ് വെടിനിര്‍ത്തല്‍ കരാറില്‍ പറയുന്നത് എന്നാണ് പ്രമേയത്തെ നിരാകരിച്ച റഷ്യ അവകാശപ്പെടുന്നത്.
റഷ്യയെ പിന്തുണച്ച തെക്കന്‍ ഒസേട്ടിയയില്‍ വീണ്ടും അധികാരം ഉറപ്പിക്കാനുള്ള ജോര്‍ജ്ജിയന്‍ ശ്രമമാണ് റഷ്യയുമായുള്ള പ്രശ്നങ്ങള്‍ക്ക് വഴി വച്ചത്. ഇതിനെ തുടര്‍ന്ന് റഷ്യന്‍ സൈന്യം ഒസേട്ടിയയും കടന്ന് ജോര്‍ജ്ജിയന്‍ പ്രദേശങ്ങളിലേക്കും എത്തിയിരുന്നു.
|