പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > മുഷറഫ് ലണ്ടനിലേക്ക് പോയേക്കും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മുഷറഫ് ലണ്ടനിലേക്ക് പോയേക്കും
PTIPTI
പാകിസ്ഥാനില്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫിന്‍റെ ഭാവി സംബന്ധിച്ച് രാജ്യത്തെ ഭരണമുന്നണി ഇനിയും തീരുമാനത്തിലെത്താതിരിക്കെ അദ്ദേഹം ലണ്ടനില്‍ താമസിക്കാനാണ് സാധ്യതയെന്ന് സൂചന. ഒരു പാശ്ചാത്യ നയതന്ത്രജ്ഞനാണ് ഇത് വെളിപ്പെടുത്തിയത്.

മുഷറഫ് മുസ്ലീങ്ങളുടെ പുണ്യകേന്ദ്രമായ മെക്കയിലേക്ക് തീര്‍ത്ഥാടനത്തിനായി പോകുമെന്നും നയതന്ത്രജ്ഞന്‍ പറഞ്ഞു. ഇതിന് ശേഷമാകും അദ്ദേഹം ലണ്ടനില്‍ താമസിക്കാനായി പുറപ്പെടുക.

മുഷറഫ് ലണ്ടനിലേക്ക് പോയേക്കുമെന്ന പുതിയ അഭ്യൂഹത്തെ പറ്റി പ്രതികരിക്കാന്‍ പാക് വിദേശ കാര്യ മന്ത്രാലയം വിസമ്മതിച്ചു. ഇം‌പീച്ച്‌മെന്‍റ് പ്രമേയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞ ദിവസമാണ് മുഷറഫ് രാജിവച്ചത്.

അമേരിക്കയും പാക് സേനയും മുഷറഫിനെ സുരഷിതനായി രാജ്യം വിടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തെ വിചാരണ ചെയ്യരുതെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. എന്നാല്‍, മുഷറഫിന് അഭയം നല്‍കാന്‍ അമേരിക്ക വിസമ്മതിച്ചിരുന്നു.
കൂടുതല്‍
മുഷറഫിന് ആതിഥ്യമരുളാന്‍ സിംഗ്
പാക്: സ്ഫോടനത്തില്‍ 20 മരണം
സേനാ താവളം അക്രമിക്കല്‍ പരാജയപ്പെട്ടു
പുതു ഗ്രഹത്തെ കണ്ടെത്തി
നേപ്പാളില്‍ കല്യാണ രാമന്‍
‘കുമാരി’ മാര്‍ക്ക് വേണ്ടി സുപ്രീം കോടതി