പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > മുഷറഫിന് ആതിഥ്യമരുളാന്‍ സിംഗ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മുഷറഫിന് ആതിഥ്യമരുളാന്‍ സിംഗ്
പാകിസ്ഥാനിലെ മുന്‍ പ്രസിഡന്‍റിന് ആതിഥ്യമരുളാന്‍ തയാ‍റാണെന്ന് ഇന്ത്യയില്‍ നിന്നുള്ള സിഖുകാരന്‍. ബല്‍ദേവ് ഹെസലര്‍ സിംഗിന്‍റെ അഭിപ്രായത്തില്‍ മുഷറഫ് ധീരനും ഇന്ത്യയില്‍ വേരുകളുള്ള ആളുമാണ്.

മുഷറഫിനെ വിചാരണ ചെയ്യാന്‍ പാകിസ്ഥാനിലെ ഭരണ സഖ്യം തയാറെടുക്കവെ തന്‍റെ അതിഥി ആയി താമസിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയാണെന്ന് സിംഗ് പറഞ്ഞു. സിംഗിന് 350 ഏക്കര്‍ കൃഷിയിടമാണുളളത്. ഇവിടെ കുതിരകളും വീടും ആഡംബര വാഹനവുമുണ്ട്.

പാകിസ്ഥാനില്‍ രാഷ്ട്രീയക്കാര്‍ മുഷറഫിനെ വിലകല്‍പ്പിക്കുന്നില്ല എങ്കിലും ഇന്ത്യയില്‍ അദ്ദേഹത്തിന് ജനപ്രീതി ഉണ്ടെന്ന് സിംഗ് പറഞ്ഞു. അദ്ദേഹത്തിന്‍റെ വിദേശ നയം എല്ലാ ഇന്ത്യാക്കാരും ഇഷ്ടപ്പെടുന്നുവെന്നും സിംഗ് അഭിപ്രായപ്പെട്ടു.

പാകിസ്ഥാനിലെ വിഭാഗീയത അവസാനിപ്പിക്കാന്‍ മുഷറഫ് നടത്തിയ ശ്രമം ശ്രദ്ധേയമാണെന്ന് സിംഗ് പറഞ്ഞു. സ്വന്തം രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ആഗോളതലത്തില്‍ തന്‍റെ രാജ്യത്തിന്‍റെ അന്തസ്സ് ഉയര്‍ത്തുന്നതിനും മുഷറഫിന് കഴിഞ്ഞു.

അതിനിടെ, മുഷറഫ് കുറച്ച് കാലം കൂടി പാകിസ്ഥാനില്‍ തങ്ങുമെന്നാണ് സൂചന. അതിന് ശേഷം അദ്ദേഹം സൌദി അറേബിയയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടുതല്‍
പാക്: സ്ഫോടനത്തില്‍ 20 മരണം
സേനാ താവളം അക്രമിക്കല്‍ പരാജയപ്പെട്ടു
പുതു ഗ്രഹത്തെ കണ്ടെത്തി
നേപ്പാളില്‍ കല്യാണ രാമന്‍
‘കുമാരി’ മാര്‍ക്ക് വേണ്ടി സുപ്രീം കോടതി
മാരകായുധങ്ങള്‍ക്കെതിരെ ജാഗ്രത വേണം