പാകിസ്ഥാനില്‍ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയില്‍ ഒരു ആശുപത്രിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ കുറഞ്ഞത് 23 പേര്‍ കൊല്ലപ്പെട്ടു. ഇതുവരെ 12 മരണങ്ങള്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സ്ഫോടനത്തില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സ്ഫോടനം നടന്നത്.
പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പര്‍വേസ് മുഷറഫ് രാജി വച്ച് ഒരു ദിവസത്തിന് ശേഷമാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. രാജ്യത്തെ രാഷ്ട്രീയ രംഗത്ത് കൂടുതല്‍ അനിശ്ചിതാവസ്ഥയ്ക്ക് ഇതു പോലുള്ള ആക്രമണങ്ങള്‍ കാരണമാകുമെന്ന് കരുതപ്പെടുന്നു.
പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യ ഭീകരരുടെ വിഹാര കേന്ദ്രമായാണ് അറിയപ്പെടുന്നത്. അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് ഭീകരര്‍ ഏറെയുമുള്ളത്.
|