അഫ്ഗാന്‍- പാക് അതിര്‍ത്തിയിലെ അമേരിക്കന്‍ സേനാ താവളം ആക്രമിക്കാനുളള ചാവേറുകളുടെ ഉദ്യമം പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. സൈനികര്‍ വളഞ്ഞതിനെ തുടര്‍ന്ന് ആറ് ചാവേറുകള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം ഇതേ സേനാ താവളത്തിന് പുറത്ത് നടന്ന ചാവേര്‍ സ്ഫോടനത്തില്‍ 10 സിവിലിയന്മാര്‍ കൊല്ലപ്പെട്ടിരുന്നു. പതിമൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അമേരിക്കക്കാര്‍ക്ക് അപായം സംഭവിച്ചിട്ടില്ലെന്ന് അമേരിക്കന്‍ സഖ്യ സേനയുടെ വക്താവ് നഥാന്‍ പെറി പറഞ്ഞു.
ഖോസ്റ്റ് നഗരത്തിലെ സേനാ താവളത്തില്‍ കടന്ന് കയറാന്‍ ചാവേറുകള്‍ക്ക് കഴിഞ്ഞില്ല. പാക് അതിര്‍ത്തിയില്‍ നിന്ന് എതാനും മൈല്‍ അകലെ മാത്രമാണ് സേനാ താവളം സ്ഥിതി ചെയ്യുന്നത്.
അമേരിക്കന്‍ സൈനികരുടെ സഹായത്തോടെ അഫ്ഗാന്‍ സൈനികര്‍ ചാവേറുകളെ വളയുകയായിരുന്നു. തുടര്‍ന്ന് ആറ് ചാവേറുകള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. മറ്റ് ഏഴ് ഭീകരര്‍ ഈ സ്ഫോടനങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തു- അഫ്ഗാന്‍ സേനാ വക്താവായ ജനറല്‍ മൊഹമ്മദ് സാഹിര്‍ അസിമി പറഞ്ഞു.
ആക്രമണത്തില്‍ 13 ഭീകരരും രണ്ട് അഫ്ഗാന്‍ സിവിലിയന്‍മാരും കൊല്ലപ്പെട്ടു. പോരാട്ടത്തില്‍ അഞ്ച് അഫ്ഗാന്‍ സൈനികര്‍ക്ക് പരിക്കേറ്റു.
|