പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > പുതു ഗ്രഹത്തെ കണ്ടെത്തി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പുതു ഗ്രഹത്തെ കണ്ടെത്തി
PTIPTI
സൌരയൂഥത്തില്‍ പുതുതായി ഒരു ചെറു ഗ്രഹത്തെ കൂടി കണ്ടെത്തി. ഭൂമിയില്‍ നിന്ന് 3.2 ബില്യന്‍ കിലോമീറ്റര്‍ അകലെയാണ് പുതിയ ഗ്രഹം.

ധൂമകേതുക്കളുടെ രൂപപ്പെടല്‍ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കാന്‍ പുതിയ ഗ്രഹത്തിന് കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.
ചെറു ഗ്രഹത്തിന് 2006 എസ് ക്യു 372 എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

സൂര്യനെ 22500 വര്‍ഷത്തില്‍ ഒരിക്കലാണ് ഈ ചെറു ഗ്രഹം ഭ്രമണം ചെയ്യുന്നത്- ചിക്കാഗോയില്‍ ജ്യോതി ശാസ്ത്രജ്ഞരുടെ സമ്മേളനത്തിനിടെ സ്ലോയന്‍ ഡിജിറ്റല്‍ സ്കൈ സര്‍വേയിലെ ഗവേഷകര്‍ വെളിപ്പെടുത്തി.

പുതിയ ഗ്രഹത്തിന്‍റെ ഭ്രമണ പഥത്തില്‍ വ്യത്യാസമുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. പുതിയ ഗ്രഹത്തിന് ധൂമകേതുക്കളോടാണ് സാദൃശ്യമെന്നും പറയുന്നു.
കൂടുതല്‍
നേപ്പാളില്‍ കല്യാണ രാമന്‍
‘കുമാരി’ മാര്‍ക്ക് വേണ്ടി സുപ്രീം കോടതി
മാരകായുധങ്ങള്‍ക്കെതിരെ ജാഗ്രത വേണം
ഭീകരത: പാക് നിലപാടില്‍ മാറ്റമുണ്ടാവില്ല
മുഷറഫ് സുഹൃത്തായിരുന്നു: യു എസ്
മുഷറഫിന്‍റെ ഭാവി ഇന്ന് തീരുമാനമായേക്കും