പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > നേപ്പാളില്‍ കല്യാണ രാമന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നേപ്പാളില്‍ കല്യാണ രാമന്‍
നാല്പത്തി ഒന്‍പത് വയസിനിടെ 25 വിവാഹങ്ങള്‍. നേപ്പാളിലെ രാമചന്ദ്ര കതുവ ആണ് ഈ ‘കല്യാണ രാമന്‍’.

നിലവിലുള്ള ദാമ്പത്യം ഏഴ് വര്‍ഷമായി തുടരുന്നതിനാല്‍ ഇനിയും പുനര്‍വിവാഹത്തിന് താല്പര്യമില്ലെന്ന് കതുവ പറഞ്ഞു. ഇപ്പോഴത്തെ ഭാര്യ ശ്രദ്ധ തന്നെ മനസിലാക്കുന്നുവളാണെന്നും ഇദ്ദേഹം പറയുന്നു.

ഇരുപത്തി ആറാമത്തെ വയസിലാണ് കതുവ ആദ്യം വിവാഹിതനായത്. എന്നാല്‍, അധികം താമസിയാതെ തന്നെ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടി. ഇരുപത്തി അഞ്ചാമത്തെ വിവാഹം കഴിക്കുനത് വരെ ഈ പക്രിയ തുടര്‍ന്നു.

“ഞാന്‍ ഒന്നിന് പിറകെ ഒന്നായി വിവാഹം കഴിച്ചു. അവരൊക്കെ എന്നെ ഉപേക്ഷിച്ച് പോയി. ഇപ്പോള്‍, ഭാര്യമാരായിരുന്നവരില്‍ എട്ട് പേരെ മാത്രമേ ഓര്‍മ്മയുള്ളൂ. ദാരിദ്യം മൂലമാണ് ഭാര്യമാര്‍ ഉപേക്ഷിച്ച് പോയത്”- കതുവ പറഞ്ഞു.

ചുമട്ട് തൊഴിലാളിയാണ് കതുവ. ഇരുപത്തി അഞ്ചാമത്തെ വിവാഹം വിജയമാണെന്ന് കതുവ അവകാശപ്പെടുന്നു. തന്‍റെ മൂന്ന് കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്നും സ്വന്തമായി ഭൂമി വാങ്ങണമെന്നുമാണ് കതുവയുടെ ഇപ്പോഴത്തെ ആഗ്രഹം.
കൂടുതല്‍
‘കുമാരി’ മാര്‍ക്ക് വേണ്ടി സുപ്രീം കോടതി
മാരകായുധങ്ങള്‍ക്കെതിരെ ജാഗ്രത വേണം
ഭീകരത: പാക് നിലപാടില്‍ മാറ്റമുണ്ടാവില്ല
മുഷറഫ് സുഹൃത്തായിരുന്നു: യു എസ്
മുഷറഫിന്‍റെ ഭാവി ഇന്ന് തീരുമാനമായേക്കും
നേപ്പാള്‍: പ്രചന്‍ഡ സ്ഥാനമേറ്റു