നേപ്പാളില്‍ അചാരത്തിന്‍റെ ഭാഗമായി ‘ജീവിക്കുന്ന ദൈവം’ ആയി ആരാധിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് അടിസ്ഥാന ആരോഗ്യ സംരക്ഷണവും വിദ്യാഭാസവും നല്‍കണമെന്ന് സുപ്രീം കോടതി വിധിച്ചു. ബുദ്ധമതാചാര പ്രകാരമാണ് ചില പെണ്‍കുട്ടികളെ ആരാധിക്കുന്നത്.
മൂന്നും നാലും വയസ് മാത്രം പ്രായമുള്ള ചില പെണ്‍കുട്ടികളെ ബുദ്ധ ഭിക്ഷുക്കള്‍ ‘കുമാരി’മാരായി കണക്കാക്കി ക്ഷേത്രങ്ങളില്‍ പാര്‍പ്പിച്ച് ആരാധിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ താരുണ്യത്തിലെത്തും വരെയാണ് ഇത്.
താരുണ്യത്തിലെത്തിയ ശേഷം ഈ പെണ്‍കുട്ടികള്‍ വീടുകളിലേക്ക് മടങ്ങുമ്പോള്‍ യഥാര്‍ത്ഥ ജീവിതവുമായി പൊരുത്തപ്പെടാന്‍ ഇവര്‍ക്കാകുന്നില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. “ കുമാരിമാര്‍ക്ക് അടിസ്ഥാനപരമായ അവകാശങ്ങള്‍, ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും നല്‍കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി”- സുപ്രീം കോടതി വക്താവ് പറഞ്ഞു.
ഇതോടെ കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയില്ലെന്ന് ഉറപ്പായെന്ന് വക്താവ് അഭിപ്രായപ്പെട്ടു. നേപ്പാളില്‍ മാവോയിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലേറിയത് പല പുരാഗമന നടപടികള്‍ക്കും തുടക്കം കുറിക്കുമെന്ന് സൂചനയുണ്ട്.
|