പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > മാരകായുധങ്ങള്‍ക്കെതിരെ ജാഗ്രത വേണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മാരകായുധങ്ങള്‍ക്കെതിരെ ജാഗ്രത വേണം
മാരക നശീകരണ ശേഷിയുള്ള ആയുധങ്ങള്‍ പ്രയോഗിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് മാ‍രക നശീകരണ ശേഷിയുള്ള ആയുധങ്ങള്‍ സംബന്ധിച്ച പ്രമേയങ്ങള്‍ നിരീക്ഷിക്കുന്ന യു എന്‍ സുരക്ഷാ കൌണ്‍സില്‍ കമ്മിറ്റി. ഈ കാലഘട്ടത്തില്‍ ഇതാവശ്യമായിരിക്കുകയാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഭീകരരില്‍ നിന്നുള്ള ഭീഷണി വളരെ ഗൌരവമുള്ളതാണെന്ന് സുരക്ഷാ കൌണ്‍സില്‍ യോഗത്തില്‍ കോസ്റ്റാ റിക്ക അംബാസഡര്‍ ജോര്‍ജ്ജ് അര്‍ബിന പറഞ്ഞു. അതു കൊണ്ട് തന്നെ അന്താരാഷ്ട്ര സമൂഹം കനത്ത ജാഗ്രത തന്നെ പുലര്‍ത്തേണ്ടതുണ്ട്.

ഭീകരര്‍ക്കെതിരെ നിരവധി ലോക രാജ്യങ്ങള്‍ പുതിയ നിയമങ്ങളും നയങ്ങളും നടപ്പിലാക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് അര്‍ബിന പറഞ്ഞു. എന്നാല്‍, ചില രാജ്യങ്ങള്‍ ഇനിയും നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മാരക നശീകരണ ശേഷിയുള്ള ആയുധങ്ങള്‍ പ്രയോഗിക്കുന്ന സംഘടനകളെ പ്രതിരോധിക്കുന്നതിന് എല്ലാ രാജ്യങ്ങളും നടപറ്റി സ്വീകരിക്കണമെന്ന് അര്‍ബിന പറഞ്ഞു. ഭീകര സംഘടനകളെയും കരിഞ്ചന്തക്കാരെയും നേരിടേണ്ടതുണ്ട്.
കൂടുതല്‍
ഭീകരത: പാക് നിലപാടില്‍ മാറ്റമുണ്ടാവില്ല
മുഷറഫ് സുഹൃത്തായിരുന്നു: യു എസ്
മുഷറഫിന്‍റെ ഭാവി ഇന്ന് തീരുമാനമായേക്കും
നേപ്പാള്‍: പ്രചന്‍ഡ സ്ഥാനമേറ്റു
ജനാധിപത്യത്തിന്‍റെ വിജയം: നവാസ്
പാക്: വാഹന മോഷണത്തില്‍ മുന്നില്‍