പാകിസ്ഥാന്‍ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പര്‍വേസ് മുഷറഫ് രാജിവച്ചത് ഭീകരര്‍ക്കെതിരെയുള്ള രാജ്യത്തിന്‍റെ നിലപാടില്‍ മാറ്റമൊന്നുമുണ്ടാക്കില്ലെന്ന് സൂചന. മുഷറഫ് ഭീകരര്‍ക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന് പാക് സര്‍ക്കാര്‍ നല്‍കിയിരുന്ന പിന്തുണ മുഷറഫ് അവസാനിപ്പിച്ചിരുന്നു. സെപ്തംബര്‍ 11ന് അമേരിക്കയിലെ ലോക വ്യാപാര കേന്ദ്രത്തില്‍ നടന്ന ആക്രമണത്തിന് ശേഷം അമേരിക്കന്‍ പക്ഷത്തേക്ക് മാറുകയയിരുന്നു മുഷറഫ്.
പുതിയ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും ഭീകരര്‍ക്കെതിരെ ശക്തമായ നിലപാടാണെടുക്കുന്നത്. ഗിലാനിയും അമേരിക്കയോട് വിധേയത്വം പുലര്‍ത്തും എന്നാണ് കരുതുന്നത്.
അടുത്ത വര്‍ഷങ്ങളില്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും താലിബാന്‍ ശക്തി പ്രാപിച്ചിരുന്നു. ദാരിദ്യം , ഭരണവൈകല്യങ്ങള്‍, ഇച്ഛാഭംഗം, വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയിലെ സൈനിക നടപടി തുടങ്ങിയവ മൂലമാണ് താലിബാന്‍ ശക്തിപ്രാപിക്കുന്നെതെന്നാണ് കരുതപ്പെടുന്നത്.
|