പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > മുഷറഫ് സുഹൃത്തായിരുന്നു: യു എസ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മുഷറഫ് സുഹൃത്തായിരുന്നു: യു എസ്
PTIPTI
പാകിസ്ഥാനിലെ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് അമേരിക്കയുടെ സുഹൃത്തായിരുന്നുവെന്ന് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ്. ഭീകര വിരുദ്ധ പോരാട്ടത്തില്‍ അദ്ദേഹം വളരെയധികം സഹായിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

മുഷറഫിന്‍റെ രാജിക്ക് ശേഷം നടത്തിയ പ്രതികരണത്തിലാണ് റൈസ് ഇതു പറഞ്ഞത്. “ അല്‍ ക്വൊയ്ദയ്ക്കും താലിബാനും എതിരായ പോരാട്ടത്തില്‍ പങ്ക് ചേരാനുളള നിര്‍ണ്ണായക തീരുമാനം മുഷറഫ് എടുത്തു. പാകിസ്ഥാന്‍റെയും അയല്‍ രാജ്യങ്ങളുടെയും സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന ഭീകര സംഘങ്ങളെ പ്രതിരോധിക്കാന്‍ അദ്ദേഹം നിലപാടെടുത്തു. അതിന് അദ്ദേഹത്തോട് നന്ദിയുണ്ട്”- സ്റ്റേറ്റ് ഡിപ്പാര്‍‌ട്ട്‌മെന്‍റ് വക്താവ് പറഞ്ഞു.

അതേസമയം, പാകിസ്ഥാനിലെ ജനാധിപത്യം പുരോഗമിക്കുന്നതിനെയും അമേരിക്ക സ്വാഗതം ചെയ്തു. “ പാകിസ്ഥാനിലെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഞങ്ങള്‍ എല്ലാ പിന്തുണയും നല്‍കും. ജനാധിപത്യ സംവിധാനങ്ങള്‍ സക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെയും ഞങ്ങള്‍ പിന്തുണയ്ക്കും- റൈസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മുഷറഫ് രാജി സമര്‍പ്പിച്ചത്. മുഷറഫിനെ ഇം‌പീച്ച്‌ ചെയ്യാനുള്ള തയാറെടുപ്പുകള്‍ക്കിടെ ആണ് അദ്ദേഹം രാജിവച്ചത്.
കൂടുതല്‍
മുഷറഫിന്‍റെ ഭാവി ഇന്ന് തീരുമാനമായേക്കും
നേപ്പാള്‍: പ്രചന്‍ഡ സ്ഥാനമേറ്റു
ജനാധിപത്യത്തിന്‍റെ വിജയം: നവാസ്
പാക്: വാഹന മോഷണത്തില്‍ മുന്നില്‍
മുഷറഫ് രാജി പ്രഖ്യാപിച്ചു
ഒരു പ്രസവത്തില്‍ 7 കുഞ്ഞുങ്ങള്‍