പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > മുഷറഫിന്‍റെ ഭാവി ഇന്ന് തീരുമാനമായേക്കും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മുഷറഫിന്‍റെ ഭാവി ഇന്ന് തീരുമാനമായേക്കും
PTI
സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനാവാതെ രാജിവച്ച പാകിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫിന്‍റെ ഭാവിയെ കുറിച്ച് ഇന്ന് ഭരണ സഖ്യം തീരുമാനമെടുത്തേക്കും.

മുഷറഫ് രാജി നല്‍കി എങ്കിലും ഭാവിയെ കുറിച്ചുള്ള അവ്യക്തതകള്‍ ഇപ്പോഴും തുടരുകയാണ്.

പ്രധാനപ്പെട്ട അധികാര സ്ഥാനമൊഴിഞ്ഞാല്‍ നേതാക്കള്‍ക്ക് പാകിസ്ഥാനില്‍ തുടരാന്‍ കഴിയില്ല എന്നാണ് മുന്‍‌കാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. അധികാര ഭ്രഷ്ടരാക്കപ്പെട്ട നേതാക്കള്‍ ഒന്നുകില്‍ രാജ്യം വിടും അല്ലെങ്കില്‍ അവരെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കിക്കൊണ്ടായിരിക്കും പുതിയ നേതാക്കള്‍ രംഗപ്രവേശം നടത്തുക.

മുഷറഫിന് സുരക്ഷിത പാത ഒരുക്കണോ വേണ്ടയോ എന്നാണ് ഭരണ സഖ്യത്തിന്‍റെ മുമ്പില്‍ ഇപ്പോഴുള്ള പ്രശ്നം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനായി പിപിപി നേതാവ് ആസിഫ് അലി സര്‍ദാരിയും പി‌എം‌എല്‍-എന്‍ നേതാവ് നവാസ് ഷരീഫും ഇന്ന് ഇസ്ലാമാബാദില്‍ കൂടിക്കാഴ്ച നടത്തും.

തിങ്കളാഴ്ച മുഷറഫ് രാജി നല്‍കിയ ശേഷം ഭരണ സഖ്യം മുന്‍ പ്രസിഡന്‍റിന്‍റെ ഭാവിയെ കുറിച്ച് തീരുമാനമെടുക്കാന്‍ നാലുമണിക്കൂറിലധികം ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്താതെ പിരിഞ്ഞു. ഇന്ന് ചേരുന്ന യോഗത്തില്‍ സുപ്രീം കോടതി ജസ്റ്റിസുമാരെ തിരിച്ചെടുക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തേക്കും.
കൂടുതല്‍
നേപ്പാള്‍: പ്രചന്‍ഡ സ്ഥാനമേറ്റു
ജനാധിപത്യത്തിന്‍റെ വിജയം: നവാസ്
പാക്: വാഹന മോഷണത്തില്‍ മുന്നില്‍
മുഷറഫ് രാജി പ്രഖ്യാപിച്ചു
ഒരു പ്രസവത്തില്‍ 7 കുഞ്ഞുങ്ങള്‍
‘ഒറ്റവൈക്കോല്‍‘ വിപ്ലവകാരി വിടപറഞ്ഞു