പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > നേപ്പാള്‍: പ്രചന്‍ഡ സ്ഥാനമേറ്റു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നേപ്പാള്‍: പ്രചന്‍ഡ സ്ഥാനമേറ്റു
നേപ്പാള്‍ പ്രധാനമന്ത്രിയായി മാവോയിസ്റ്റ് നേതാവ് പ്രചന്‍ഡ സ്ഥാനമേറ്റു. നാല് മാ‍സം നീണ്ട് നിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.

പ്രസിഡന്‍റ് രാം ബരന്‍ യാദവാണ് പ്രചന്‍ഡയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ സുരക്ഷാ സേനകളുടെ തലവന്മാര്‍, നയതന്ത്ര പ്രതിനിധികള്‍, ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

കഴിഞ്ഞ ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രചന്‍ഡ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ചിരുന്നു. രാജ ഭരണം അവസാനിച്ച ശേഷമുള്ള ആദ്യ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്.

പുതിയ മന്ത്രിസഭയില്‍ 23 അംഗങ്ങളുണ്ടാകുമെന്ന് മവോയിസ്റ്റ് നേതൃനിരയിലെ രണ്ടാമനായ ബാബുറാം ഭട്ടാറായ് പറഞ്ഞു. സി പി എന്‍ -യു എം എല്‍, മാഥേശി ജനാധികാര്‍ ഫോറം ചില ചെറു കക്ഷികള്‍ എന്നിവ്യ്ക്ക് മന്ത്രിസഭയില്‍ ഇടം കണ്ടെത്താനാകുമെന്ന് കരുതുന്നു.
കൂടുതല്‍
ജനാധിപത്യത്തിന്‍റെ വിജയം: നവാസ്
പാക്: വാഹന മോഷണത്തില്‍ മുന്നില്‍
മുഷറഫ് രാജി പ്രഖ്യാപിച്ചു
ഒരു പ്രസവത്തില്‍ 7 കുഞ്ഞുങ്ങള്‍
‘ഒറ്റവൈക്കോല്‍‘ വിപ്ലവകാരി വിടപറഞ്ഞു
ജോര്‍ജ്ജിയ: റഷ്യന്‍ സേന പിന്‍‌മാറുന്നു