പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ജനാധിപത്യത്തിന്‍റെ വിജയം: നവാസ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജനാധിപത്യത്തിന്‍റെ വിജയം: നവാസ്
PTIPTI
പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പര്‍വേസ് മുഷറഫ് രാജിവച്ചത് ജനാധിപത്യത്തിന്‍റെ വിജയമാണെന്ന് പി പി പി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫ്. അന്തിമ വിജയം ജനാധിപത്യത്തിന്‍റേതാണെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ, മുഷറഫ് വിചാരണ നേരിടേണ്ടി വരില്ലെന്ന് റിപ്പോര്‍ട്ടുകളില്‍ കാണുന്നു. ഭരണഘടനയ്ക്കും രാജ്യത്തെ ജനങ്ങള്‍ക്കെതിരെയും ചെയ്ത കുറ്റകൃത്യങ്ങളുടെ പേരില്‍ മുഷറഫിനെ വിചാരണ ചെയ്യണമെന്ന് നവാസ് ഷെരീഫ് ആവശ്യപ്പെട്ടിരുന്നു.

വൈകിട്ട് അഞ്ച് മണിക്ക് മുഷറഫിന് സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നുണ്ട്. ഇതിന് ശേഷം അദ്ദേഹം ജിദ്ദയിലേക്ക് പോകുമെന്ന് സൂചനയുണ്ട്.

അതേസമയം, പ്രസിഡന്‍റ് പര്‍വേസ് മുഷറഫിന്‍റെ രാജി പാകിസ്ഥാനികള്‍ ആശ്വാസത്തോടെ ആണ് വീക്ഷിക്കുന്നതെന്ന് പാകിസ്ഥാനിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നു. ദീര്‍ഘകാലമായുള്ള അനിശ്ചിതത്വത്തിന് ഇതോടെ പരിഹാരം ആയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

മുഷറഫിന്‍റെ രാജി രാജ്യത്തിന് അശ്വാസം നല്‍കുന്നുവെന്ന് പാകിസ്ഥാനിലെ ജിയോ ടെലിവിഷന്‍റെ ഉടമകളായ ഇന്‍ഡിപെന്‍ഡന്‍റ് മീഡിയ കോര്‍പ്പറേഷന്‍ ഡയറക്ടറായ ഗാസി സലാഹുദ്ദീന്‍ അഭിപ്രായപ്പെട്ടു. അതേസമയം, മുഷറഫിന്‍റെ രാജി നിലവിലെ ഭരണമുന്നണിയുടെ ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞഉ.

പ്രയാസകരമായ കാര്യം തുടങ്ങുകയാണ്. പാകിസ്ഥാനിലെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ ശരിയായ നിര്‍വഹണം നടത്തുന്നതില്‍ പരാജയപ്പെടുന്നതിന് ഇതുവരെ ചൂണ്ടിക്കാണിക്കാന്‍ മുഷറഫുണ്ടായിരുന്നു. അദ്ദേഹം രാജിവച്ചതോടെ അതിനുള്ള സാദ്ധ്യത ഇല്ലാതായിരിക്കുകയാണ്. ഭരണമുന്നണിക്ക് ഇനി കാര്യങ്ങളില്‍ സജീവമായി ഇടപെടേണ്ടി വരും- അഗസി സലാഹുദ്ദീന്‍ പറഞ്ഞു.
കൂടുതല്‍
പാക്: വാഹന മോഷണത്തില്‍ മുന്നില്‍
മുഷറഫ് രാജി പ്രഖ്യാപിച്ചു
ഒരു പ്രസവത്തില്‍ 7 കുഞ്ഞുങ്ങള്‍
‘ഒറ്റവൈക്കോല്‍‘ വിപ്ലവകാരി വിടപറഞ്ഞു
ജോര്‍ജ്ജിയ: റഷ്യന്‍ സേന പിന്‍‌മാറുന്നു
മുഷറഫ് രാജിവച്ചേക്കും