പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > പാക്: വാഹന മോഷണത്തില്‍ മുന്നില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പാക്: വാഹന മോഷണത്തില്‍ മുന്നില്‍
PTIPTI
പാകിസ്ഥാനില്‍ കാര്‍ മോഷണം പെരുകുന്നതായി വാര്‍ത്ത. ഓരോ മാസവും ഒരു ബില്യന്‍ രൂപയ്ക്കുള്ള കാറുകളാണ് മോഷണം പോകുന്നത്.

കഴിഞ്ഞ 18 മാസങ്ങള്‍ക്കുള്ളില്‍ 18 ബില്യന്‍ രൂപയ്ക്കുള്ള കാറുകള്‍ മോഷണം പോയെന്നും ആ‍ഭ്യന്തര മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം 2008ലെ ആദ്യ പകുതിയില്‍ രാജ്യമെമ്പാടും നിന്ന് 14037 വാഹനങ്ങളാണ് മോഷണം പോയിട്ടുള്ളത്. ഈ വാഹനങ്ങള്‍ക്കെല്ലാം കൂടി ഏഴ് ബില്യന്‍ രൂപ വില വരും. കഴിഞ്ഞ വര്‍ഷം 11 ബില്യന്‍ രൂപ വിലവരുന്ന 23144 വാഹനങ്ങളാണ് മോഷണം പോയത്.

പഞ്ചാബിലാണ് ഏറ്റവും കൂടുതല്‍ വാഹന മോഷണങ്ങള്‍ നടക്കുന്നത്. ഈ വര്‍ഷം ആദ്യ ആറ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ 7432 വാഹന മോഷണങ്ങള്‍ ഇവിടെ നടന്ന് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 6801 വാഹനമോഷണങ്ങളാണ് ഇവിടെ നടന്നത്. എന്നാല്‍, വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയില്‍ വാഹന മോഷണങ്ങള്‍ താരതമ്യേന കുറവാണ്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ 341 വാഹനങ്ങളാണ് ഇവിടെ മോഷണം പോയത്.

ബലൂചിസ്ഥാനില്‍ ഈ വര്‍ഷം ആദ്യ ആറ് മാസങ്ങള്‍ക്കുള്ളില്‍ 404 വാഹനങ്ങള്‍ മോഷണം പോയി. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ ഇവിടെ നിന്ന് 315 വാഹനങ്ങളാണ് മോഷണം പോയത്.

തലസ്ഥാനമായ ഇസ്ലാമബാദില്‍ കാര്‍ മോഷണത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടായത്. ഈ വര്‍ഷം ആദ്യ ആറ് മാസങ്ങള്‍ക്കുള്ളില്‍ 401 വാഹനങ്ങള്‍ മോഷണം പോയി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 269 വാഹനങ്ങളാണ് മോഷണം പോയിരുന്നത്.

പൊലീസ്, വാഹന രജിസ്ട്രേഷന്‍ ഓഫീസുകള്‍ എന്നിവയും വാഹന മോഷണ മാഫിയയില്‍ പങ്കാളികളാണെന്ന് സൂചനയുണ്ട്. പൊലീസും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ലാഭകരമായ ഈ ബിസിനസില്‍ പങ്കാളികളാണെന്ന് പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഒരു വാഹന മോഷ്ടാവ് പറഞ്ഞു.
കൂടുതല്‍
മുഷറഫ് രാജി പ്രഖ്യാപിച്ചു
ഒരു പ്രസവത്തില്‍ 7 കുഞ്ഞുങ്ങള്‍
‘ഒറ്റവൈക്കോല്‍‘ വിപ്ലവകാരി വിടപറഞ്ഞു
ജോര്‍ജ്ജിയ: റഷ്യന്‍ സേന പിന്‍‌മാറുന്നു
മുഷറഫ് രാജിവച്ചേക്കും
പ്രചന്‍ഡ ഇന്ന് സ്ഥാനമേല്‍ക്കും