പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ഒരു പ്രസവത്തില്‍ 7 കുഞ്ഞുങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒരു പ്രസവത്തില്‍ 7 കുഞ്ഞുങ്ങള്‍
ഒറ്റപ്രസവത്തില്‍ ഏഴ് കുട്ടികള്‍! ഈജിപ്തിലെ തീരദേശ നഗരമായ അലക്സാണ്ട്രിയയിലാണ് സംഭവം.

ഗസല ഖമീസ് എന്ന ഇരുപത്തി എഴ്കാരിയാണ് എഴ് കുഞ്ഞുങ്ങള്‍ക്ക് ജന്മമേകിയത്. ഗസല സുഖമായിരിക്കുന്നുവെന്ന് പ്രസവം നടന്ന എല്‍ ഷത്ബി ആശുപത്രിയുടെ ഡയറക്ടര്‍ ഇമാദ് ദാര്‍വിഷ് പറഞ്ഞു. ശസ്ത്രക്രിയയിലൂടെ ആണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്.

മൂന്ന് പെണ്‍കുട്ടികളും നാല് ആണ്‍കു‌ട്ടികളുമാണ് ഒറ്റപ്രസവത്തില്‍ ജനിച്ചത്. ഇവരെ ഇന്‍‌കുബേറ്ററില്‍ വച്ചിരിക്കുകയാണ്.

ഗര്‍ഭത്തിന്‍റെ എട്ടാം മാസത്തിലാണ് ശസ്ത്രക്രിയബ് വേണമെന്ന് തീരുമാനിച്ചതെന്ന് ദാര്‍വിഷ് വെളിപ്പെടുത്തി. ഗര്‍ഭപാത്രത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം മാതാവിന്‍റെ കിഡ്നിയെ ബാധിക്കാന്‍ തുടങ്ങിയതിനാലാണിത്.

ഒരു കര്‍ഷകന്‍റെ ഭാര്യയായ ഗസലയ്ക്ക് നേരത്തേ തന്നെ മൂന്ന് പെണ്‍കുട്ടികളുണ്ട്. ഈശ്വരന്‍ തരികയാണെങ്കില്‍ ഇനിയും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുമെന്നാണ് ഗസല പറയുന്നത്.
കൂടുതല്‍
‘ഒറ്റവൈക്കോല്‍‘ വിപ്ലവകാരി വിടപറഞ്ഞു
ജോര്‍ജ്ജിയ: റഷ്യന്‍ സേന പിന്‍‌മാറുന്നു
മുഷറഫ് രാജിവച്ചേക്കും
പ്രചന്‍ഡ ഇന്ന് സ്ഥാനമേല്‍ക്കും
പാക്: ഇം‌പീച്ച്‌മെന്‍റ് പ്രമേയം ഇന്ന്
ഇറാന്‍ റോക്കറ്റ്: തലവേദനയെന്ന് യു‌എസ്