മൈക്രൊബയോളജിസ്റ്റായി തുടങ്ങി മണ്ണുശാസ്ത്രജ്ഞനും, ചെടികളുടെ രോഗത്തെ കുറിച്ചുള്ള വിദഗ്ദനുമായി അദ്ദേഹം മാറി, ആധുനിക കൃഷിരീതിയുടെ അശാസ്ത്രീയത തിരിച്ചറിഞ്ഞ അദ്ദേഹം ആദ്യം സ്വന്തം കൃഷിസ്ഥലം നന്നാക്കിയെടുത്തു. ചെറിയതോതിലുള്ള ഓര്‍ഗാനിക് കൃഷിരീതിയായിരുന്നു അദ്ദേഹം പരീക്ഷിച്ച്ത്.
കള പറിക്കലോ കീടനാശിനി പ്രയോഗമോ, വളം ചേര്‍ക്കലോ വന്‍തോതില്‍ ഉഴുതു മറിക്കലോ ഇല്ലാതെ എങ്ങനെ നന്നായി കൃഷി ചെയ്യാം എന്നദ്ദേഹം ലോകത്തിനു കാണിച്ചു കൊടുത്തു.ഇതാണ് പിന്നീട് വിപ്ലവകരമായ മുന്നേറ്റമായി മാറിയത്.
രമണ്‍ മാഗ്‌സാസെ അവാര്‍ഡ്, ദേശിക്കൂട്ടം അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.ജൈവകൃഷിരീതിയെ ജാപ്പനീസ് കാര്‍ഷികപാരമ്പര്യവുമായി സംയോജിപ്പിച്ചതാണ് ഫുക്കുവോക്കയെ ശ്രദ്ധേയനാക്കിയത്. ഏഷ്യയിലേയും ആഫ്രിക്കയിലേയും ജൈവകൃഷിരീതികള്‍ക്ക് ഫുക്കുവോക്കയുടെ സിദ്ധാന്തങ്ങള്‍ ഊടും പാവും നല്‍കി.
|