സ്വാഭാവിക കൃഷിരീതിയുടെ വക്താവും,ഒറ്റവൈക്കോല്‍ വിപ്ലവത്തിന്റെ പിതാവുമായ മസനോബു ഫുക്കുവോക്ക (95) അന്തരിച്ചു. 1913 ഫെബ്രുവരി 2നാണ് മസനോബു ഫുക്കുവോക്കയുടെ ജനനം.
ജപ്പാനിലെ ഇയോയിലുള്ള വീട്ടിലായിരുന്നു അന്ത്യം. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാത്ത സ്വാഭാവിക കൃഷിരീതിയുടെ പ്രചാരകനായിരുന്നു ഫുക്കുവോക്ക. ഇത് ഫുക്കുവോക്ക കൃഷിരീതി എന്നപേരിലും അറിയപ്പെടുന്നു.
കാര്‍ഷികരംഗത്ത് ഫുക്കുവോക്കയുടെ ഒറ്റവൈക്കോല്‍ വിപ്ലവമെന്ന കൃഷിരീതിയും അതേ പേരിലുള്ള പുസ്‌തകവും ലോകമെമ്പാടും പ്രസിദ്ധി നേടി.
പ്രകൃതിയിലേക്ക് മടങ്ങാം, സ്വാഭാവിക കൃഷിരീതി എന്നിവയും അദ്ദേഹത്തിന്‍റെ പ്രസിദ്ധ പുസ്തകങ്ങളാണ് .95 വയസ്സിലും കൃഷിക്കുവേണ്ടി പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു ഫുക്കുവോക്ക
|