പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ജോര്‍ജ്ജിയ: റഷ്യന്‍ സേന പിന്‍‌മാറുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജോര്‍ജ്ജിയ: റഷ്യന്‍ സേന പിന്‍‌മാറുന്നു
ജോര്‍ജ്ജിയയില്‍ നിന്ന് റഷ്യന്‍ സേന തിങ്കളാഴ്ച മുതല്‍ പിന്‍‌വാങ്ങി തുടങ്ങും. ജോര്‍ജ്ജിയയില്‍ ഇന്ന് വിഘടിച്ച് മാറിയ ദക്ഷിണ ഒസേഷ്യയിലേക്ക് ജോര്‍ജിയന്‍ സേന ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് റഷ്യന്‍ സേന ജോര്‍ജ്ജിയയില്‍ കടന്ന് കയറിയത്.

റഷ്യന്‍ സേന ഇന്ന് മുതല്‍ പിന്‍‌വാങ്ങി തുടങ്ങും. ദക്ഷിണ ഒസേഷ്യയിലേക്ക് ജോര്‍ജ്ജിയന്‍ സേന കടന്ന് കയറ്റം നടത്തിയതിനെ തുടര്‍ന്നാണ് റഷ്യന്‍ സമാധാന പാലന സേനയ്ക്ക് ജോര്‍ജ്ജിയയില്‍ കടക്കേണ്ടി വന്നത്- ക്രെം‌ലിനില്‍ നിന്ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

റഷ്യന്‍ സേനയുടെ പിന്‍‌മാറ്റം അന്താരാഷ്ട്ര തലത്തില്‍ നിരീക്ഷിക്കണമെന്ന് ജോര്‍ജ്ജിയന്‍ പ്രസിഡന്‍റ് മിഖായേല്‍ സാഖാശ്‌വിലി ആവശ്യപ്പെട്ടിട്ടുണ്ട്. “ റഷ്യന്‍ സേനാ പിന്മാറ്റം അന്താരാഷ്ട്ര തലത്തില്‍ നിരീക്ഷിക്കണം”- ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജലീന മെര്‍ക്കലുമായി നടത്തിയ പത്രസമ്മേളനത്തില്‍ മിഖായേല്‍ സാഖാശ്‌വിലി പറഞ്ഞു.

റഷ്യന്‍ സേനാ പിന്‍‌മാറ്റം അന്താരാഷ്ട്ര തലത്തില്‍ നിരീക്ഷിക്കുക തന്നെ ചെയ്യുമെന്ന് ജര്‍മ്മന്‍ ചാനസലര്‍ വെളിപ്പെടുത്തി. ഫ്രാന്‍സിന്‍റെ മധ്യസ്ഥതയില്‍ ഒപ്പുവച്ച അറിന വ്യവസ്ഥകള്‍ പൂര്‍ണ്ണമായും പാലിക്കപ്പെടണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

കൂടുതല്‍
മുഷറഫ് രാജിവച്ചേക്കും
പ്രചന്‍ഡ ഇന്ന് സ്ഥാനമേല്‍ക്കും
പാക്: ഇം‌പീച്ച്‌മെന്‍റ് പ്രമേയം ഇന്ന്
ഇറാന്‍ റോക്കറ്റ്: തലവേദനയെന്ന് യു‌എസ്
ലോക ജല ഉച്ചകോടി ഇന്ന്‌ തുടങ്ങുന്നു
ഒബാമ, മക് കെയിന്‍ വേദിപങ്കിട്ടു