പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > മുഷറഫ് രാജിവച്ചേക്കും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മുഷറഫ് രാജിവച്ചേക്കും
PTIPTI
പാകിസ്ഥാനില്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് ഇന്ന് രാജിവയ്ക്കുമെന്ന് സൂചന. ഉച്ചയ്ക്ക് രാജി സമര്‍പ്പിച്ച ശേഷം മുഷറഫ് രാജ്യം വിടുമെന്നും അഭ്യൂഹമുണ്ട്.

ഉച്ചയ്ക്ക് ഒരു മണിക്ക് മുഷറഫ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. എന്നാല്‍, പ്രസിഡന്‍റ് രാജിവയ്ക്കില്ലെന്നും തനിക്കെതിരെ ഇന്ന് ദേശീ‍യ അസംബ്ലിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രം സംബന്ധിച്ച് ജനങ്ങളോട് പറയുമെന്നുമാണ് മറ്റ് റിപ്പോര്‍ട്ടുകളില്‍ കാണുന്നത്.

അതിനിടെ, റാവല്‍‌പിണ്ടിയില്‍ സൌദി വിമാനം മുഷറഫിനായി തയാറാക്കി നിര്‍ത്തിയിരിക്കുകയാണെന്നും വാര്‍ത്തയുണ്ട്. രാജി വച്ച ശേഷം മുഷറഫ് സൌദിയില്‍ അഭയം തേടിയേക്കുമെന്നും അഭ്യൂഹമുണ്ട്. മുഷറഫിന് അഭയം നല്‍കാന്‍ പദ്ധതിയില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുള്ളതും ഇവിടെ സ്മരണീയമാണ്.

മുഷറഫ് ഇതിനകം രാജി വച്ച് കഴിഞ്ഞതായുള്ള റിപ്പോര്‍ട്ടുകളെ പരാമര്‍ശിച്ച് അതൊക്കെ വ്യാജ പ്രചരണങ്ങളാണെന്ന് മുഷറഫിന്‍റെ വക്താവ് മേജര്‍ ജനറല്‍ റഷീദ് ഖുറേഷി പറഞ്ഞു. പ്രസിഡന്‍റിന് പാര്‍ലമെന്‍റ് പിരിച്ച് വിടാനും അടിയന്തരാ‍വസ്ഥ ഏര്‍പ്പെടുത്താനും അധികാരമുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മുഷറഫിനെതിരായ ഇം‌പീച്ച്‌മെന്‍റ് പ്രമേയം ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുമെന്നാണ് രാജ്യത്തെ ഭരണസഖ്യം വെളീപ്പെടുത്തിയിട്ടുള്ളത്.
കൂടുതല്‍
പ്രചന്‍ഡ ഇന്ന് സ്ഥാനമേല്‍ക്കും
പാക്: ഇം‌പീച്ച്‌മെന്‍റ് പ്രമേയം ഇന്ന്
ഇറാന്‍ റോക്കറ്റ്: തലവേദനയെന്ന് യു‌എസ്
ലോക ജല ഉച്ചകോടി ഇന്ന്‌ തുടങ്ങുന്നു
ഒബാമ, മക് കെയിന്‍ വേദിപങ്കിട്ടു
അടുത്ത പ്രസിഡന്‍റ് വനിതയെന്ന് സര്‍ദാരി