പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > പ്രചന്‍ഡ ഇന്ന് സ്ഥാനമേല്‍ക്കും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പ്രചന്‍ഡ ഇന്ന് സ്ഥാനമേല്‍ക്കും
നേപ്പാളില്‍ മാവോയിസ്റ്റ് നേതാവ് പ്രചന്‍ഡ തിങ്കളാഴ്ച പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കും. രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ.

നേരത്തേ, രാജ്യത്തെ മുഖ്യകക്ഷികളായ സി പി എന്‍-മാവോയിസ്റ്റ്, സി പി എന്‍-യു എം എല്‍, മാഥേശി പീപ്പിള്‍സ് റൈട്സ് ഫോറം എന്നിവ യോഗം ചേര്‍ന്ന് ഭരണനിര്‍വഹണത്തിനുള്ള പൊതു മിനിമം പരിപാടി തയാറാക്കിയിരുന്നു. എന്നാല്‍ മന്ത്രിമാരുടെ വകുപ്പുകള്‍ വിഭജിക്കുന്നത് സംബന്ധിച്ച് തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല.

പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിസഭ രൂപീകരിക്കുമെന്ന് മാവോയിസ്റ്റ് നേതൃത്വത്തിലെ രണ്ടാമനായ ബാബു‌റാം ഭട്ടാറായി പറഞ്ഞു. ഇതോടെ രാജ്യത്ത് നാല് മാസമായി നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വം അവസാനിക്കും.

മാവോയിസ്റ്റുകള്‍ പൂര്‍ണ്ണമായും മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് വരുന്നതിനും മന്ത്രിസഭാ രൂപീകരണത്തോടെ വഴിതെളിയുകയാണ്. പുതിയ മന്ത്രിസഭയില്‍ 24 അംഗങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. മാവോയിസ്റ്റുകള്‍ക്ക് ഒന്‍പത് മന്ത്രി സ്ഥാനങ്ങളും സി പി എന്‍ യു എം എല്ലിന് ആറ് മന്ത്രിസ്ഥാനങ്ങളും മാഥേശി പീപ്പിള്‍സ് റൈട്സ് ഫോറത്തിന് നാല് മന്ത്രി സഥാനങ്ങളും ലഭിക്കുമെന്ന് സൂചനയുണ്ട്.

കൂടുതല്‍
പാക്: ഇം‌പീച്ച്‌മെന്‍റ് പ്രമേയം ഇന്ന്
ഇറാന്‍ റോക്കറ്റ്: തലവേദനയെന്ന് യു‌എസ്
ലോക ജല ഉച്ചകോടി ഇന്ന്‌ തുടങ്ങുന്നു
ഒബാമ, മക് കെയിന്‍ വേദിപങ്കിട്ടു
അടുത്ത പ്രസിഡന്‍റ് വനിതയെന്ന് സര്‍ദാരി
രാജിവയ്ക്കാന്‍ മുഷറഫിന് അന്ത്യശാസനം