പാകിസ്ഥാന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫിനെതിരായ ഇംപീച്ച്‌മെന്‍റ് പ്രമേയം തിങ്കളാഴ്ച പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. മുഷറഫിനെതിരെ 100 പേജുകളുള്ള കുറ്റപത്രമാണ് തയാറാക്കിയിട്ടുളളത്.
കഴിഞ്ഞ ദിവസം മുഷറഫിന് രാജിവയ്ക്കാന്‍ പാകിസ്ഥാനിലെ ഭരണമുന്നണി അന്ത്യശാസനം നല്‍കിയിരുന്നു. ഇന്ന് ഇംപീച്ച്‌മെന്‍റ് പ്രമേയം അവതരിപ്പിക്കാനിരിക്കെ മുഷറഫ് രാജിവയ്ക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം മുഴുവന്‍.
മുഷറഫിനെ വിചാരണ ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് പി എം എല്‍ എന്‍ നേതാവ് നവാസ് ഷെരീഫ്. ഭരണഘടനയ്ക്കും രാജ്യത്തെ ജനങ്ങള്‍ക്കും എതിരെ നടത്തിയ കുറ്റകൃത്യങ്ങള്‍ക്ക് മുഷറഫ് വിചാരണ നേരിടണമെന്നാണ് ഷെരീഫ് ആവശ്യപ്പെടുന്നത്.
അതിനിടെ, മുഷറഫിന് രാജിവച്ച് പുറത്ത് പോകാന്‍ സുരക്ഷിത പാത ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സൌദി രാജാവ് പാക് ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. രാജിവയ്ക്കാന്‍ മുഷറഫ് നിബന്ധനകള്‍ വച്ചിട്ടുണ്ടെന്ന് വാര്‍ത്തയുണ്ടായിരുന്നു.
|