പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ഇറാന്‍ റോക്കറ്റ്: തലവേദനയെന്ന് യു‌എസ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇറാന്‍ റോക്കറ്റ്: തലവേദനയെന്ന് യു‌എസ്
ഇറാന്‍ സ്വന്തമായി നിര്‍മ്മിച്ച റോക്കറ്റ് വിക്ഷേപിച്ചു എന്ന വാര്‍ത്ത തലവേദന സൃഷ്ടിക്കുന്നു എന്ന് അമേരിക്ക. ഇത്തരം സാങ്കേതിക വിദ്യ മിസൈലുകളിലും ഉപയോഗിക്കാനാവുമെന്നതാണ് അമേരിക്കയെ ചിന്തിപ്പിക്കുന്നത്.

ഇറാന്‍ സ്വന്തമായി റോക്കറ്റ് നിര്‍മ്മിച്ചതും വിക്ഷേപിച്ചതും അവരുടെ ഉദ്ദേശങ്ങളെ കുറിച്ച് കൂടൂതല്‍ സന്ദേഹമുണ്ടാക്കുന്നു. മിസൈല്‍ പദ്ധതിക്കുള്ള സാധ്യത യുഎന്‍ സുരക്ഷാ സമിതിയോടുള്ള ഉത്തരവാദിത്വ ലംഘനമാണ് എന്നും വൈറ്റ്‌ഹൌസ് വക്താവ് ഗോര്‍ഡന്‍ ജോണ്‍‌ഡോര്‍ പറഞ്ഞു.

ഇറാന്‍ തദ്ദേശീയമായി നിര്‍മ്മിച്ച റോക്കറ്റില്‍ ഡമ്മി ഉപഗ്രഹം വിക്ഷേപിച്ചു എന്ന വാര്‍ത്ത ഞായറാഴ്ച പുറത്തുവന്നതിനെ തുടര്‍ന്നാണ് അമേരിക്ക ഇക്കാര്യത്തില്‍ പ്രതികരിച്ചത്. ഇറാന്‍റെ നീക്കം രാജ്യത്തിന്‍റെ ആണവപരിപാടികളെ കുറിച്ച് നില നില്‍ക്കുന്ന പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നാണ് കരുതുന്നത്.

2005 ഒക്ടോബറില്‍ റഷ്യന്‍ നിര്‍മ്മിത സിന-1 എന്ന ഇറാനിയന്‍ ഉപഗ്രഹം റഷ്യന്‍ റോക്കറ്റായിരുന്നു ഭ്രമണപഥത്തില്‍ എത്തിച്ചത്.
കൂടുതല്‍
ലോക ജല ഉച്ചകോടി ഇന്ന്‌ തുടങ്ങുന്നു
ഒബാമ, മക് കെയിന്‍ വേദിപങ്കിട്ടു
അടുത്ത പ്രസിഡന്‍റ് വനിതയെന്ന് സര്‍ദാരി
രാജിവയ്ക്കാന്‍ മുഷറഫിന് അന്ത്യശാസനം
മുജീബുര്‍ റഹ്‌മാന്‍റെ ചരമവാര്‍ഷികം ആചരിച്ചു
തലബാനിക്ക് ഹൃദയശസ്ത്രക്രിയ