ലോക ജല ഉച്ചകോടി ഇന്ന് സ്വീഡനിലെ സ്റ്റോക്‍ഹോമില്‍ തുടങ്ങും..2025ല്‍ 180 കോടി ജനങ്ങള്‍ ഭൂമുഖത്തു വെള്ളം കിട്ടാതെ കഷ്ടപ്പെടും എന്നാണ് വിലയിരുത്തല്‍.
ലോകം നേരിടുന്ന കുടിവെള്ളക്ഷാമം, കാലാവസ്ഥാമാറ്റം, ശുചീകരണം തുടങ്ങിയ വിഷയങ്ങളാണ് ഒരാഴ്‌ചത്തെ ഉച്ചകോടിയില്‍ ചര്‍ച്ചക്ക് വരുന്നത്
ശുചിത്വക്കുറവുകൊണ്ടുമാത്രം ലോകത്ത് പ്രതിവക്ഷം 1.4 കോടി കുട്ടികള്‍ മരിക്കുന്നതായി കണക്കുകള്‍ പറയുന്നു. ഊര്‍ജവും ഭക്ഷണവും ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോഴും ലോകത്ത് ഏറ്റവും കൂടുതല്‍ ക്ഷാമം നേരിടുക കുടിവെള്ളത്തിനായിരിക്കുമെന്നാണ് വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്.
ശുചീകരണത്തിനായി പണം മുടക്കുകയാണ് ആരോഗ്യ പരിരക്ഷ്യക്കായി ചെയ്യാവുന്ന ഏറ്റവും ചെലവു കുറഞ്ഞമാര്‍ഗം എന്നു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു
2500 വിദഗ്‌ധരാണ് ജല ഉച്ചകോടിയില്‍ പങ്കെടുക്കുക. യുഎന്‍, യുനിസെഫ് തുടങ്ങി നാല്‍പതോളം ലോക ഏജന്‍സികളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് മറ്റൊരു പ്രധാന ചര്‍ച്ചാവിഷയം.
|