പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ഒബാമ, മക് കെയിന്‍ വേദിപങ്കിട്ടു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒബാമ, മക് കെയിന്‍ വേദിപങ്കിട്ടു
അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്ന ബാരക് ഒബാമയും ജോണ്‍ മക് കെയിനും ഒരുമിച്ച് വേദിപങ്കിട്ടു.

റിക്ക് വാറന്‍ എന്ന സുവിശേഷകന്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് ഇരുവരും ഒന്നിച്ചത്. ഇരുവരോടും ഒരേ ചോദ്യമാണ് വാറന്‍ ചോദിച്ചത്. ഇരു നേതാക്കളും സദസ്സിനു മുന്നില്‍ തങ്ങളുടെ ധാര്‍മ്മികത, വ്യക്തിജീവിതം, വൈദേശിക-പ്രാദേശിക പ്രശ്നങ്ങള്‍ എന്നിവയേക്കുറിച്ച് സംസാരിച്ചു.

ഗര്‍ഭച്ഛിദ്രം പാടില്ല എന്ന് മക് കെയിന്‍ നിലപാട് സ്വീകരിച്ചപ്പോള്‍ അമ്മയുടെ ആരോഗ്യത്തിനാണ് പ്രാമുഖ്യം എന്നതായിരുന്നു ഒബാമയുടെ നിലപാട്. അനാവശ്യ ഗര്‍ഭധാരണം തടയാന്‍ സര്‍ക്കാര്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും ഒബാമ പറഞ്ഞു.

സ്വവര്‍ഗ്ഗാനുരാഗികളെ ഒബാമ അനുകൂലിക്കുകയും മെക് കെയിന്‍ എതിര്‍ക്കുകയും ചെയ്തു. വ്യക്തിജീവിതത്തിലെ തിരിച്ചടിയായ തന്‍റെ വിവാഹമോചനം മക് കെയിന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ട ഭൂതകാലം ഒബാമ തുറന്നുപറഞ്ഞു.
കൂടുതല്‍
അടുത്ത പ്രസിഡന്‍റ് വനിതയെന്ന് സര്‍ദാരി
രാജിവയ്ക്കാന്‍ മുഷറഫിന് അന്ത്യശാസനം
മുജീബുര്‍ റഹ്‌മാന്‍റെ ചരമവാര്‍ഷികം ആചരിച്ചു
തലബാനിക്ക് ഹൃദയശസ്ത്രക്രിയ
ഒളിമ്പിക്സിനിടെ ഗര്‍ഭനിരോധന ഉറകളും
പെന്‍ഗ്വിന് നൈറ്റ് പദവി