പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > അടുത്ത പ്രസിഡന്‍റ് വനിതയെന്ന് സര്‍ദാരി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അടുത്ത പ്രസിഡന്‍റ് വനിതയെന്ന് സര്‍ദാരി
WDWD
മുഷറഫിന്‍റെ പിന്‍‌ഗാമി ഒരു വനിതയായേക്കാമെന്ന് പിപിപി അദ്ധ്യക്ഷന്‍ ആസിഫ് അലി സര്‍ദാരി.

സര്‍ദാരി പ്രസിഡന്‍റായേക്കുമെന്ന പ്രചരണങ്ങള്‍ അദ്ദേഹം തളളി. എ‌ആര്‍‌വൈ ന്യൂസ് ചാനലു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുഷാറഫിന്‍റെ പുറത്തുപോകലിനു ശേഷം ദേശീയ രാഷ്ട്രീയത്തിലും വിദേശനയത്തിലും മാറ്റങ്ങള്‍ വരുത്താന്‍ ആലോചിക്കുന്നുണ്ടെന്നും സര്‍ദാരി പറഞ്ഞു.

മേഖലയിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കുന്നതിന് ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, അറബ്‌ രാജ്യങ്ങളുടെ സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്നും സര്‍ദാരി പറഞ്ഞു. പിപിപിയുടെ നയിക്കുന്ന സര്‍ക്കാരിനെതിരെ പ്രസിഡന്‍റ് മുഷറഫ്‌ ഗൂഢാ‍ലോചന നടത്തിയെന്ന് അറിവ് ലഭിച്ചതിനാലാണ് ഇംപീച്ച്‌മെന്‍റ് നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതെന്നും സര്‍ദാരി പറഞ്ഞു‌.

ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ലമെന്‍റിനേക്കാളും ശക്തമാണ് പ്രസിഡന്‍റ് പദവി എന്ന്‌ ജനങ്ങളില്‍ തോന്നലുണ്ടാക്കുകയും ഭരണം ഇഴയാനും കാരണമാകും. പ്രസിഡന്‍റി തെരഞ്ഞെടുക്കുകയ സഖ്യകക്ഷികളോട് ആലോചിച്ചാകും. അറ്റോര്‍ണ്ണി ജനറല്‍ മാലിക് ഖയൂമിനെ മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും മുഷാറഫ് നിരസിച്ചെന്നും സര്‍ദാരി പറഞ്ഞു.
കൂടുതല്‍
രാജിവയ്ക്കാന്‍ മുഷറഫിന് അന്ത്യശാസനം
മുജീബുര്‍ റഹ്‌മാന്‍റെ ചരമവാര്‍ഷികം ആചരിച്ചു
തലബാനിക്ക് ഹൃദയശസ്ത്രക്രിയ
ഒളിമ്പിക്സിനിടെ ഗര്‍ഭനിരോധന ഉറകളും
പെന്‍ഗ്വിന് നൈറ്റ് പദവി
യജമാനന്‍റെ മൃതദേഹത്തിന് നായ കാവല്‍