പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > തലബാനിക്ക് ഹൃദയശസ്ത്രക്രിയ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തലബാനിക്ക് ഹൃദയശസ്ത്രക്രിയ
ഇറാഖ് പ്രസിഡന്‍റ് ജലാല്‍ തലബാനി അമേരിക്കയില്‍ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായി. അദ്ദേഹം സുഖം പ്രാപിച്ച് വരുന്നതായി റിപ്പോര്‍ട്ടുകളില്‍ കാണുന്നു.

ഓഗസ്റ്റ് ആറിന് ആണ് മയോ ക്ലിനിക്കില്‍ ശസ്ത്രക്രിയ നടന്നതെന്ന് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ കക്ഷി അറിയിച്ചു. തലബാനി ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന വിവരം ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നില്ല.

വിവിധ വൈദ്യ പരിശോധനകള്‍ക്കാ‍യി ഓഗസ്റ്റ് രണ്ടിനാണ് തലബാനി ഇറാഖ് വിട്ടത്. കാല്‍ മുട്ടിലും വേദനയുണ്ടായിരുന്നതായി അദ്ദേഹം പരാതിപ്പെട്ടിരുന്നു.

അതേസമയം, തലബാനി ശനിയാഴ്ച ആശുപത്രി വിട്ടേക്കുമെന്നും സൂചനയുണ്ട്. തലബാനിയുടെ പാര്‍ട്ടിയായ യൂണിയന്‍ ഓഫ് കുര്‍ദ്ദിസ്ഥാന്‍ ആണ് ഈ സൂചന നല്‍കിയത്.
കൂടുതല്‍
ഒളിമ്പിക്സിനിടെ ഗര്‍ഭനിരോധന ഉറകളും
പെന്‍ഗ്വിന് നൈറ്റ് പദവി
യജമാനന്‍റെ മൃതദേഹത്തിന് നായ കാവല്‍
സൌദി രഹസ്യാന്വേഷണ മേധാവി പാകില്‍
ജോര്‍ജ്ജിയ വെടിനിര്‍ത്തല്‍ ഒപ്പുവച്ചു
പോളണ്ടിനെ ആക്രമിക്കുമെന്ന് റഷ്യ