പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > പെന്‍ഗ്വിന് നൈറ്റ് പദവി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പെന്‍ഗ്വിന് നൈറ്റ് പദവി
പെന്‍‌ഗ്വിന് നൈറ്റ് പദവി . നല്ല സ്വഭാവത്തിനും നോര്‍വീജിയന്‍ രാജാവിന്‍റെ സുരക്ഷാ സേനയില്‍ കേണലായി സേവനമനുഷ്ഠിച്ചതിനുമാണ് നിത്സ് ഒലവ് എന്ന പെന്‍ഗ്വിന് നൈറ്റ് പദവി നല്‍കിയത്.

സുരക്ഷാ സേനയുടെ ഭാഗ്യ ചിഹ്നമാകുന്ന മുന്നാമത്തെ പക്ഷിയാണ് നിത്സ് ഒലവ്. മൂന്നടി ആണ് നിത്സ് ഒലവിന്‍റെ ഉയരം.

മൃഗശാലയില്‍ പതിവായി സന്ദര്‍ശനം നടത്തുന്നതിനിടെ ആണ് സുരക്ഷാ സൈനികര്‍ നിത്സ് ഒലവിനെ സുരക്ഷാ സംഘത്തിലേക്ക് ചേര്‍ത്തതെന്ന് മൃഗശാലാ വക്താവ് മാക്സിന്‍ ഫിന്‍ലെ പറഞ്ഞു. നൈറ്റ് പദവി നല്‍കിയ ചടങ്ങില്‍ നിത്സ് ഒലവിനെ പ്രകീര്‍ത്തിച്ച് കൊണ്ട് ആള്‍ക്കാര്‍ പ്രസംഗിക്കുകയുണ്ടായി.

വന്‍ ആഘോഷമാണ് നൈറ്റ് പദവി നല്‍കിയതിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നത്. നിത്സ് ഒലവിനെ നോര്‍വേ രാജാവിന്‍റെ സുരക്ഷാ സംഘത്തിലെ അംഗവും ഭാഗ്യ ചിഹ്നവുമാക്കിയത് 1972ലാണ്.
കൂടുതല്‍
യജമാനന്‍റെ മൃതദേഹത്തിന് നായ കാവല്‍
സൌദി രഹസ്യാന്വേഷണ മേധാവി പാകില്‍
ജോര്‍ജ്ജിയ വെടിനിര്‍ത്തല്‍ ഒപ്പുവച്ചു
പോളണ്ടിനെ ആക്രമിക്കുമെന്ന് റഷ്യ
മുഷറഫിനെതിരെ കുറ്റപത്രം തയാറാക്കി
പ്രചന്‍ഡ നേപ്പാള്‍ പ്രധാനമന്ത്രി