പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ജോര്‍ജ്ജിയ വെടിനിര്‍ത്തല്‍ ഒപ്പുവച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജോര്‍ജ്ജിയ വെടിനിര്‍ത്തല്‍ ഒപ്പുവച്ചു
റഷ്യയുമായി വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവച്ചതായി ജോര്‍ജ്ജിയന്‍ പ്രസിഡന്‍റ് മിഖായേല്‍ സാഖ്ശിവ്‌ലി വെളിപ്പെടുത്തി. ജോര്‍ജ്ജിയയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധത്തിലുള്ള കരാറാണ് ഒപ്പുവച്ചിരിക്കുന്നത് അദ്ദേഹം പറഞ്ഞു.

ജോര്‍ജ്ജിയ റഷ്യക്ക് മുന്നില്‍ അടിയറവ് പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ജോര്‍ജ്ജിയയില്‍ സന്ദര്‍ശനം നടത്തുന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മിഖായേല്‍ സാഖ്‌ശിവിലി പറഞ്ഞു.

ജോര്‍ജ്ജിയയ്ക്ക് മേല്‍ റഷ്യ ഭീഷണി മുഴക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷ് അഭിപ്രായം പ്രകടിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് മിഖായേല്‍ സാഖ്ശിവ്‌ലി ഇതു പറഞ്ഞത്. ജോര്‍ജ്ജിയ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവച്ച സാഹചര്യത്തില്‍ റഷ്യന്‍ സേന ഉടന്‍ പിന്‍‌മാറണമെന്ന് റൈസ് ആവശ്യപ്പെട്ടു.

ജോര്‍ജ്ജിയയില്‍ റഷ്യ കടന്ന് കയറിയതിനെ തുടര്‍ന്നുളള അനന്തരഫലങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണമെന്ന് റൈസ് പറഞ്ഞു. ജോര്‍ജ്ജിയയില്‍ നിന്ന് വിഘടിച്ച് മാറിയ ദക്ഷിണ ഒസേഷ്യയില്‍ ജോര്‍ജ്ജിയന്‍ സൈന്യം കടന്ന് കയരിയതിനെ തുടര്‍ന്നാണ് റഷ്യന്‍ സേന ജോര്‍ജ്ജിയയ്ക്ക് മേല്‍ യുദ്ധം പ്രഖ്യാപിച്ചത്.
കൂടുതല്‍
പോളണ്ടിനെ ആക്രമിക്കുമെന്ന് റഷ്യ
മുഷറഫിനെതിരെ കുറ്റപത്രം തയാറാക്കി
പ്രചന്‍ഡ നേപ്പാള്‍ പ്രധാനമന്ത്രി
ഹാരി പോട്ടര്‍ ഇനിയും വൈകും
മുഷറഫ് രാജിവയ്ക്കുമെന്ന് പത്രം
പെണ്‍കുട്ടി: അപ്രത്യക്ഷമാകല്‍ ബിബിസിയില്‍