പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത >  പാക്: അസംബ്ലി വിളിച്ച് കൂട്ടുന്നതിന് അനുമതി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പാക്: അസംബ്ലി വിളിച്ച് കൂട്ടുന്നതിന് അനുമതി
PTIPTI
പാകിസ്ഥാനില്‍ ദേശീയ അസംബ്ലി വിളിച്ച് കൂട്ടുന്നതിന് പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് അനുമതി നല്‍കി. ആഗസ്ത് 11ന് ചേരുന്ന സമ്മേളനത്തില്‍ മുഷറഫിനെ ഇം‌പീച്ച് ചെയ്യുന്നതിനുള്ള പ്രമേയം അവതരിപ്പിക്കുമെന്ന് കരുതുന്നു.

തിങ്കളാഴ്ച ദേശീയ അസംബ്ലി വിളിച്ച് കൂട്ടുന്നതിന് പ്രസിഡന്‍റ് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, അജണ്ടയെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല- പാക് അധികൃതര്‍ പറഞ്ഞു.

പാര്‍ലമെന്‍റിലെ ഇരു സഭകളിലെയും 442 അംഗങ്ങളില്‍ പകുതി പേരുണ്ടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ ഇം‌പീച്ച്‌മെന്‍റ് പ്രമേയം അസംബ്ലി സ്പീക്കര്‍ക്ക് നല്‍കാനാകൂ. ഇത് അംഗികരിക്കപ്പെട്ടാല്‍ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തില്‍ ചര്‍ച്ചയ്ക്കായി എടുക്കും.

അതിനിടെ, ഇം‌പീച്ച്‌മെന്‍റ് പ്രമേയത്തെ നേരിടുമെന്ന് മുഷറഫ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ഭരണസഖ്യത്തിലെ പി പി പി, പി എം എല്‍-എന്‍, മറ്റ് ചില കക്ഷികള്‍ എന്നിവര്‍ക്കെല്ലാം കൂടി മുഷറഫിനെ പുറത്താക്കാനുള്ള ഭൂരിപക്ഷമില്ല. എന്നാല്‍, അതുണ്ടാക്കാമെന്ന വിശ്വാസത്തിലാണ് ഭരണസഖ്യം.

കൂടുതല്‍
നേപ്പാള്‍: സര്‍ക്കാര്‍ രൂപീ‍കരണ ശ്രമം പാളി
ഐഎസ്ഐ: യു എസ് സമ്മര്‍ദ്ദം ചെലുത്തുന്നു
സര്‍ദാരി യു എസ് അംബാസഡര്‍ കൂടിക്കണ്ടു
പാക്: അംഗബലമുണ്ടെന്ന് ഭരണമുന്നണി
‘വനിതാ ഉറ’കള്‍ക്ക് പ്രോത്സാഹനം ഇല്ലെന്ന്
മിഠായിക്കായി കുഞ്ഞ് നടന്നത് 3 മൈല്‍