സ്ത്രീകളുടെ ഗര്‍ഭ നിരോധ ഉറകള്‍ എച്ച് ഐ വി യെ പ്രതിരോധിക്കാന്‍ പര്യാപ്തമാണെങ്കിലും അതിന് വേണ്ട പ്രോത്സാഹനം നല്‍കുന്നിലെന്ന് ആരോപണം. ഇത് മൂലം ‘വനിതാ ഉറകള്‍’ ആവശ്യത്തിന് ലഭ്യമല്ലാതിരിക്കുകയും വിലയേറിയതാകുകയും ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്ക് ഇക്കാലത്ത് എച്ച് ഐ വി ബാധ ഉണ്ടാകുന്നതായാണ് കണക്കുകളില്‍ കാണുന്നത്. പ്രത്യേകിച്ചും ആഫ്രിക്കയിലെ സഹാറ മേഖലയില്‍- ബ്രിട്ടനില്‍ എയിഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെട്ടിരിക്കുന്ന ഓക്സ്ഫാം എന്ന സംഘടനയുടെ വക്താവ് ഫാറ കരിമി പറഞ്ഞു.
ലോക എയിഡ്സ് കോണ്‍ഫറന്‍സില്‍ ഓക്സ്ഫാം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിരവധി പേരെ രക്ഷപ്പെടുത്താന്‍ കഴിയുന്ന സംവിധാനം ഉണ്ടായിട്ടും രാജ്യങ്ങള്‍ അതിന് വേണ്ട പ്രോത്സാഹനം നല്‍കിയില്ലെന്ന് കുറ്റപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് തങ്ങളെ സുരക്ഷിതരാക്കാന്‍ കഴിയുന്ന ഗര്‍ഭ നിരോധന ഉറകള്‍ ഉണ്ടായിട്ടും വിവിധ സര്‍ക്കാരുകള്‍ അതിന് പ്രോത്സാഹനം നല്‍കുന്നില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
ഓരോ ദിവസവും 7000 സ്ത്രീകള്‍ എച്ച് ഐ വി ബാധിതരാകുന്നു. സ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട് യു എന്‍ പോപ്പുലേഷന്‍ ഫണ്ടിന്‍റെ ഡെപ്യൂട്ടി എക്സിക്യുട്ടീവ് ഡയറക്ടര്‍ പൂര്‍ണ്ണിമ മനെ പറഞ്ഞു.
|