പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > മിഠായിക്കായി കുഞ്ഞ് നടന്നത് 3 മൈല്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മിഠായിക്കായി കുഞ്ഞ് നടന്നത് 3 മൈല്‍
രാത്രിയില്‍ എല്ലാവരും ഉറങ്ങവെ മൂന്ന് വയസുള്ള കുട്ടി മിഠായി വാങ്ങാന്‍ മൂന്ന് മൈല്‍ അകലെയുള്ള സൂപ്പര്‍മാര്‍ക്കറ്റിലെത്തി. വടക്ക് പടിഞ്ഞാറന്‍ ബ്രിട്ടനിലാണ് സംഭവം.

കഴിഞ്ഞ ബുധനാഴ്ച രാത്രി മൂന്ന് വയസുകാരനായ മാക്സ് മക്‍ഗ്രാത്ത് ഉണര്‍ന്നപ്പോള്‍ എങ്ങോട്ട് പോകണമെന്ന് കൃത്യമായി അറിയാമായിരുന്നു എന്നതാണ് രസകരം. സഹോദരന്‍റെ ഷൂസുകള്‍ ധരിച്ച് വാതില്‍ തുറന്ന് ലങ്കാഷെയറിലെ ലോണ്‍സ്ഗ്രിഡ്ജ് കൌണ്ടിയിലെ സൂപ്പര്‍മാര്‍ക്കറ്റിലെക്ക് വച്ചൊരു നടത്തമായിരുന്നു.

വെളുപ്പിന് മൂന്ന് മണിക്കായിരുന്നു മാക്സ് ഇറങ്ങി നടന്നത്. സൂപ്പര്‍‌മാര്‍ക്കറ്റിലെത്തിയ മാക്സിന് അടച്ച് പൂട്ടിയ കടയാണ് കാണാന്‍ കഴിഞ്ഞത്. വിഷണ്ണനായി നിലനില്‍ക്കുന്ന മാക്സിനെ ഡ്രൈവറായ ജൈംസ് ബ്രൌണാണ് കണ്ടെത്തിയത്.

കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ജെയിംസ്, മാക്സിനെ വീട്ടിലെത്തിച്ചെങ്കിലും മാതാപിതാക്കള്‍ ഗാഡനിദ്രയിലായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും ഒരു മണിക്കൂറിന് ശേഷം മാതാപിതാക്കള്‍ക്ക് കുട്ടിയെ കൈമാറുകയുമായിരുന്നു.

രാത്രി വാതില്‍ നന്നായി താഴിട്ട് പൂട്ടിയിട്ടാണ് ഉറങ്ങാന്‍ കിടന്നതെന്ന് മാക്സിന്‍റെ അമ്മ പറഞ്ഞു. കുട്ടിയെ തിരിച്ച് കിട്ടിയതിന്‍റെ സന്തോഷത്തിലാണ് മാക്സിന്‍റെ മാതാപിതാക്കള്‍.
കൂടുതല്‍
പുരാതന രഥം കണ്ടെത്തി
ഇറാഖ്: യു എന്‍ ദൌത്യം നീട്ടി
മുഷറഫ്: ആഭ്യന്തരകാര്യമെന്ന് യു എസ്
പാക്: ഭീകര ബന്ധത്തില്‍ ഉത്കണ്ഠ
ഒസാമയുടെ ഡ്രൈവര്‍ക്ക് അഞ്ചര വര്‍ഷം തടവ്
ഒളിമ്പിക്സ്: വീണ്ടും ഭീഷണി