പുരാവസ്തു ഗവേഷകര്‍ 1900 വര്‍ഷം പഴക്കമുള്ള രഥം കണ്ടെത്തി. തെക്ക് കിഴക്കന്‍ ബള്‍ഗേറിയയിലാണ് സംഭവം.
പുരാതന ത്രാസിയന്‍ ശവകുടീരത്തിലാണ് കേടുപാടുകളില്ലാത്ത നിലയില്‍ രഥം കണ്ടത്. തലസ്ഥാനമായ സോഫിയയ്ക്ക് 360 കിലോമീറ്റര്‍ കിഴക്ക് ബൊരിസ്‌വോ ഗ്രാമത്തിന് സമീപമാണ് ശവകുടീരവും രഥവും കുഴിച്ചെടുത്തത്.
ആദ്യമായാണ് നന്നായി സംരക്ഷിക്കപ്പെട്ട രഥം ബള്‍ഗേറിയയില്‍ കണ്ടെത്തുന്നത്- ബള്‍ഗേറിയയിലെ അക്കാഡമി ഓഫ് സയന്‍സസിലെ മുതിര്‍ന്ന പുരാവസ്തു ഗവേഷകനായ ആഗ്രെ പറഞ്ഞു.
നേരത്തേ നടത്തിയ പര്യവേക്ഷണങ്ങളില്‍ രഥങ്ങളുടെ ഭാഗങ്ങള്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. ശവകുടീരത്തില്‍ നിന്ന് മണ്‍പാത്രങ്ങള്‍, ഗ്ലാസ് പാത്രങ്ങള്‍ എന്നിവയും കണ്ടെടുത്തു. ഇതിന് പുറമെ രണ്ട് കുതിരകളുടെ അസ്ഥികൂടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
|