പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ഇറാഖ്: യു എന്‍ ദൌത്യം നീട്ടി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇറാഖ്: യു എന്‍ ദൌത്യം നീട്ടി
ഇറാഖിലെ യു എന്‍ ദൌത്യം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുന്നതിന് യു എന്‍ സുരക്ഷാ കൌണ്‍സില്‍ തീ‍രുമാനിച്ചു. ഇറാഖിലെ യു എന്‍ നാഷന്‍സ് അസിസ്റ്റന്‍സ് മിഷന്‌‍( യു എന്‍ എ എം ഐ) എല്ലാ വിധ സംരക്ഷണവും പിന്തുണയും നല്‍കണമെന്നും ഇറാഖി സര്‍ക്കാരിനോടും മറ്റ് അംഗ രാജ്യങ്ങളോടും ആ‍വശ്യപ്പെടുകയും ചെയ്തു.

വ്യാഴാഴ്ച മുതല്‍ 12 മാസത്തേക്ക് 767 അംഗ യു എന്‍ എ എം ഐയുടെ പ്രവര്‍ത്തനം നീട്ടുന്നതിനാണ് അംഗീകാരം നല്‍കിയത്. ഈ സമയ പരിധി കഴിഞ്ഞാലും 12 മാസത്തത്തേക്ക് യു എന്‍ എ എം എ നീട്ടുന്നതിനും താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.

ഇറാഖ് സര്‍ക്കാരിന്‍റെ എല്ലാ ആവശ്യങ്ങളും ഇപ്പോഴത്തെ പ്രമേയത്തില്‍ പരിഗണിച്ചിട്ടുണ്ട്- യു എന്നിലെ ഇറാഖിന്‍റെ സ്ഥിരാംഗം ഹമീദ് ബയതി പറഞ്ഞു.

ഇറാഖിന് അന്താരാഷ്ട്ര സമൂഹത്തിന്‍റെ പിന്തുണ ഉണ്ടാകുമെന്ന് യു എന്‍ പ്രമേയം തെളിയിക്കുന്നു. ഇനിയും പരിഹാ‍രം തേടുന്ന പ്രശ്നങ്ങള്‍ ഇറാഖിലുണ്ട്- ബെല്‍ജിയത്തില്‍ നിന്നുള്ള യു എന്‍ പ്രതിനിധി ജാന്‍ ഗ്രൌള്‍സ് പറഞ്ഞു.
കൂടുതല്‍
മുഷറഫ്: ആഭ്യന്തരകാര്യമെന്ന് യു എസ്
പാക്: ഭീകര ബന്ധത്തില്‍ ഉത്കണ്ഠ
ഒസാമയുടെ ഡ്രൈവര്‍ക്ക് അഞ്ചര വര്‍ഷം തടവ്
ഒളിമ്പിക്സ്: വീണ്ടും ഭീഷണി
മുഷറഫില്ല; ഗിലാനി ബീജിംഗിലേക്ക്
പാക്: ആക്രമണത്തില്‍ 27മരണം