പാകിസ്ഥാനില്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള നീക്കം അവരുടെ ആഭ്യന്തര കാര്യമാണെന്ന് അമേരിക്ക. പാകിസ്ഥാന്‍കാരാണ് ഇത് തീരുമാനിക്കേണ്ടതെന്നും അമേരിക്ക വ്യക്തമാക്കി.
പാകിസ്ഥാനിലെ ആഭ്യന്തര രാഷ്ട്രീയം സംബന്ധിച്ച തീരുമാനമെല്ലാം ആ രാജ്യത്തിലെ ജനങ്ങളാണ് തീരുമാനിക്കേണ്ടത്. എന്നാല്‍, എന്ത് നടപടിയും നിയമത്തിനും പാക് ഭരണഘടനയ്ക്കും അനുസൃതമായിരിക്കണം - സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് വക്താവ് ഗോണ്‍സഗോ ഗല്ലെഗോസ് പറഞ്ഞു.
ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന്‍ അമേരിക്കയുടെ പ്രധാന സഖ്യ കക്ഷിയാണ്. പാകിസ്ഥാനിലെ ജനാധിപത്യ സര്‍ക്കാരുമായി ആമേരിക്ക ഇനിയും സഖ്യം തുടരും- ഗോണ്‍സഗോ ഗല്ലെഗോസ് പറഞ്ഞു.
മുഷറഫിനെ ഇംപീച്ച് ചെയ്യുമെന്ന് പാകിസ്ഥാനിലെ ഭരണസഖ്യത്തിലെ പ്രമുഖ കക്ഷികളായ പി പി പിയുടെയും പി എം എല്‍ എന്നിന്‍റെയും നേതാക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇംപീച്ച് മെന്‍റ് നടപടി ഈ മാസം 11ന് തുടങ്ങുമെന്നും നേതാക്കള്‍ വെളിപ്പെടുത്തിയിരുന്നു.
|