പാകിസ്ഥാന്‍റെ കാര്യത്തില്‍ ശക്തമായ നിലപാടുകളാണ് തങ്ങള്‍ക്കുള്ളതെന്ന് അമേരിക്ക. പാകിസ്ഥാനിലെ ‘ചിലര്‍ക്ക്’ ഭീകരരുമായി ബന്ധമുള്ളത് ഉത്‌കണ്ഠ ഉളവാക്കുന്നതാണെന്നും അമേരിക്ക അഭിപ്രായപ്പെട്ടു.
പാകിസ്ഥാന്‍ സര്‍ക്കാര്‍ അമേരിക്കയുടെ സഖ്യകക്ഷിയാണ്. എന്നാല്‍, ചില ഘടകങ്ങള്‍ അമേരിക്കയെ വിഷമിപ്പിക്കുന്നുണ്ട്. മേഖലയിലെ ഭീകര സംഘടനകളുമായി പാകിസ്ഥാനിലെ ചിലര്‍ക്ക് ബന്ധമുണ്ടെന്നുളളതാണ് കാരണം- അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് പറഞ്ഞു.
ഭീകര പ്രശ്നത്തിന് പരിഹാരം കാണാതിരിക്കാന്‍ ശ്രമങ്ങളുണ്ട്. അല്‍ ക്വൊയ്ദയെ സഹായിക്കുന്നവര്‍ പാകിസ്ഥാനിലുണ്ടെന്നും പാകിസ്ഥാനില്‍ കൂടുതല്‍ അമേരിക്കന്‍ സേനയെ അനുവദിക്കാന്‍ തയാറാകാത്ത പാക് സര്‍ക്കാര്‍ നിലപാടും സംബന്ധിച്ച സി ഐ എയുടെ നിലാപാട് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു റൈസ്.
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഭീകരര്‍ ഭീഷണിയാണ്. പാകിസ്ഥാനിലെ മുന്‍ പ്രധാനമന്ത്രി ബേനസിര്‍ ഭൂട്ടോയുടെ വധം റൈസ് ചൂണ്ടിക്കാട്ടി.
|