ആഗോള ഭീകര സംഘടനയായ ഒസാമ ബിന്‍ ലാദന്‍റെ ഡ്രൈവര്‍ സലീം ഹംദാനെ അഞ്ചര വര്‍ഷം തടവിന് അമേരിക്കന്‍ സൈനിക കോടതി ശിക്ഷിച്ചു. ഇയാള്‍ക്ക് ജീവപര്യന്തം തടവ് വിധിക്കണമെന്നാണ് പെന്‍റഗണ്‍ വൃത്തങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. ഇപ്പോഴത്തെ വിധിയോടെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇയാള്‍ക്ക് കുപ്രസിദ്ധമായ ഗോണ്ടാനാമോയിലെ തടവില്‍ നിന്ന് മോചിതനാകാമെന്നാണ് പ്രതീക്ഷ. എന്നാല്‍, ഇനിയും കുറ്റം ചുമത്താതെ ഇയാളെ അനിശ്ചിതമായി തടവില്‍ പാര്‍പ്പിക്കുമെന്നാണ് അമേരിക്കയുടെ വാദം.
സലീം ഹംദാന്‍ അല്‍ ക്വൊയ്ദയിലെ പ്രമുഖ അംഗമല്ലെന്ന് ശിക്ഷ വിധിച്ച് കൊണ്ട് ജഡ്ജി നാവിക സേനാ ക്യാപ്റ്റന്‍ കീത്ത് ആള്‍റെഡ് പറഞ്ഞു. ഇയാള്‍ക്ക് 30 വര്‍ഷം തടവ് വിധിക്കണമെന്ന പ്രോസിക്യൂട്ടറുടെ വാദം ജഡ്ജി നിരാകരിച്ചു.
നിങ്ങള്‍ക്ക് താമസിയാതെ ഭാര്യയുടെയും മക്കളുടെയും അടുത്തേക്കും സ്വന്തം രാജ്യത്തേക്കും മടങ്ങാനാകുമെന്ന് കരുതുന്നു- വിധി പ്രസ്താവിച്ച് കൊണ്ട് ജഡ്ജി പറഞ്ഞു. ദൈവം അനുഗ്രഹിക്കുമെങ്കില്‍ അങ്ങനെ ഉണ്ടാകുമെന്ന് ഹംദാന്‍ പ്രതികരിച്ചു.
|