പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ഒളിമ്പിക്സ്: വീണ്ടും ഭീഷണി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒളിമ്പിക്സ്: വീണ്ടും ഭീഷണി
PTIPTI
ഒളിമ്പിക്സ് ഇന്ന് തുടങ്ങാനിരിക്കെ വീണ്ടും തീവ്രവാദ ഭീഷണി. ചൈനക്കാര്‍ സഞ്ചരിക്കുന്ന ട്രെയിനുകളും ബസുകളും, വിമാനങ്ങളും ഒക്കെ ഒഴിവാക്കണമെന്നാണ് ഒരു ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പ് പുറത്ത്‌വിട്ട വീഡിയോയില്‍ മുസ്ലീങ്ങളോട് ആവശ്യപ്പെടുന്നത്. ഒളിമ്പിക്സിനിടയില്‍ ആക്രമണമുണ്ടാകുമെന്ന് നേരത്തെയും ഭീഷണി ഉണ്ടായിരുന്നു.

ഭീകരരെ നിരീക്ഷിക്കുന്ന ഒരു അമേരിക്കന്‍ സംഘടനയാണ് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ട് ദിവസം മുന്‍പാണ് വീഡിയോ പുറത്ത് വന്നത്. തുര്‍ക്കിസ്ഥാന്‍ ഇസ്ലാമിക കക്ഷി ആണ് ഭീഷണിക്ക് പിന്നിലെന്നാണ് സൂചന. ചൈനയിലെ പടിഞ്ഞാറന്‍ സിന്‍‌ജിയാങ് മേഖലയുടെ സ്വാതന്ത്യത്തിന് വേണ്ടി പോരാടുന്നതാണ് ഈ സംഘടന.

സംഘടനയുടെ ആസ്ഥാനം പാകിസ്ഥാനിലാണെന്നാണ് അനുമാനം. സംഘടനയിലെ പ്രമുഖര്‍ക്ക് അല്‍ ക്വൊയ്ദയില്‍ നിന്ന് പരിശീ‍ലനം ലഭിച്ചിട്ടുണ്ടെന്നും കരുതുന്നു.

“നിങ്ങളുടെ ഭാഗം തെരഞ്ഞെടുക്കുക”. വീഡിയോയില്‍ സംസാരിക്കുന്ന ആള്‍ പറയുന്നു. ചൈനാക്കാര്‍ സഞ്ചരിക്കുന്ന വിമാനം, ബസ്, ട്രെയിന്‍ എന്നിവ ഒഴിവാക്കുക” വിഡിയോയില്‍ മുസ്ലീങ്ങളോട് മുഖം മൂടി ധരിച്ച ആള്‍ അവശ്യപ്പെടുന്നു.

സിന്‍‌ജിയാങിലെ മുസ്ലീം ന്യൂനപക്ഷമായ ഉയിഗുറുകളുടെ ഭാഷയാണ് വീഡിയോയില്‍ ഉപയോഗിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം ചൈനയില്‍ നടന്ന ചില സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം തുക്കിസ്ഥാന്‍ ഇസ്ലാമിക കക്ഷി ഏറ്റെടുത്തിരുന്നു.
കൂടുതല്‍
മുഷറഫില്ല; ഗിലാനി ബീജിംഗിലേക്ക്
പാക്: ആക്രമണത്തില്‍ 27മരണം
മുഷറഫ്: ഇം‌പീച്ച്‌മെന്‍റ് ഓഗസ്റ്റ് 11ന്
ഐഷയേക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിക്കില്ല
മക്‌കെയിന് പാരീസിന്‍റെ തിരിച്ചടി
മുഷറഫിനെ ഇം‌പീച്ചു ചെയ്യും