ഒബാമയെ ബ്രിട്നി സ്പിയേഴ്സിനോടും പാരീസ് ഹിള്‍ട്ടണോടും ഉപമിക്കുന്ന മക്‍കെയിന്‍ പരസ്യം ജനപ്രീതി നേടിയെന്നത് സത്യം. തുടര്‍ സര്‍വ്വേകളില്‍ ഒബാമയുടെ ജനപ്രീതി ഇടിയുകയും ചെയ്തിരുന്നു.
പക്ഷേ തക്ക തിരിച്ചടിയുമായി സാക്ഷാല്‍ പാരീസ് ഹിള്‍ട്ടന്‍ തന്നെ രംഗത്തുവരുമെന്ന് മക്‍കെയിന്‍ പോലും കരുതിയില്ല. മക്‍കെയിന് മറുപടി നല്‍കിക്കൊണ്ട് നെറ്റില്‍ പോസ്റ്റു ചെയ്ത വീഡിയോയില്‍ നീന്തല്‍ വേഷമണിഞ്ഞാണ് പാരീസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
“ഞാന്‍ പാരീസ് ഹില്‍ട്ടന്‍. ഞാനൊരു സെലിബ്രിറ്റിയുമാണ്. ഞാനെന്‍റെ അവസാന നാളുകളിലല്ല. മറ്റുള്ളവരെ പോലെ മാറ്റങ്ങള്‍ വരുത്താമെന്ന് വാഗ്ദാനവുമില്ല. പക്ഷേ ആകെ ചുളിഞ്ഞ, വെളുത്ത മുടിയുള്ള ആ മനുഷ്യന്‍ അദ്ദേഹത്തിന്‍റെ ക്യാംപെയിന്‍ പരസ്യത്തില്‍ എന്നെ ഉപയോഗിച്ചതിന്‍റെ അര്‍ത്ഥം ഞാന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു എന്നാണ്. അംഗീകാരത്തിനു നന്ദി. ഞാന്‍ അമേരിക്കയെ നയിക്കാന്‍ തയ്യാറാണ്.“ പാരീസ് പറയുന്നു.
ലോകത്തെ ഏറ്റവും പ്രായം ചെന്ന സെലിബ്രിറ്റി എന്നും പാരീസ് മക്‍കെയിനെ വിശേഷിപ്പിക്കുന്നു. എന്തായാലും പരസ്യത്തിന് പാരീസ് നല്‍കിയ മറുപടി ഒബാമക്കു കിട്ടിയ പ്രഹരത്തിന്‍റെ ആഘാതം കുറയ്ക്കുമെന്നാണ് പ്രതീക്ഷ.
|