ചൈനയില്‍ ചൊവ്വാഴ്ച വീണ്ടും ഭൂചലനം. സിചുവാന്‍ പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്.
ഭൂകമ്പമാപിനിയില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. അമേരിക്കന്‍ ജിയോലജിക്കല്‍ സര്‍വേ ആണ് വിവരം വെളിപ്പെടുത്തിയത്.
ഗുയാങ്‌ഗുയാന്‍ പ്രദേശത്തിന് 30 മൈല്‍ വടക്ക് പടിഞ്ഞാറാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.
ഏതാനും മാസം മുന്‍പ് ചൈനയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 50000 ത്തില്‍ അധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
|