അടുത്തിടെ നടന്ന ചേരിചേരാ സമ്മേളനത്തില്‍ തങ്ങളുടെ ആണവ പരിപാടിക്ക് വേണ്ട പിന്തുണ ആര്‍ജ്ജിക്കാന്‍ ഇറാന് കഴിഞ്ഞില്ലെന്ന് അമേരിക്ക. ഇറാന്‍റെ സുഹൃദ് രാഷ്ട്രങ്ങള്‍ പോലും ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാന് പിന്തുണ നല്‍കുന്നില്ലെന്ന് അമേരിക്കന്‍ അധികൃതര്‍ അഭിപ്രായപ്പെട്ടു.
അടുത്തിടെ നടന്ന ചേരിചേരാ രാഷ്ട്രങ്ങളുടെ മന്ത്രിതല സമ്മേളനത്തില്‍ ഇറാന്‍ അവതരിപ്പിക്കുകയും എന്നാല്‍, രാഷ്ട്രങ്ങള്‍ തള്ളിക്കളയുകയും ചെയ്ത രണ്ട് പ്രസ്താവനകള്‍ അമേരിക്കന്‍ ഉദ്യോഗ്സ്ഥര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രദേശിപ്പിച്ചു. പ്രസ്താവനയുടെ കരടില്‍ ആണവ നിര്‍വ്യാപന കരാറില്‍ അംഗമായ ഇറാന് സമാധാനസംബന്ധിയായ ആവശ്യങ്ങള്‍ക്കായി ഊര്‍ജ്ജ പദ്ധതികള്‍ നടപ്പാക്കാന്‍ അവകാശമുണ്ടെന്ന് പറയുന്നു. എന്നാല്‍, ഇത് അംഗീകരിക്കപ്പെട്ടില്ലെന്ന് അമേരിക്ക ചൂണ്ടിക്കാട്ടി.
ഇറാന് മേല്‍ ഏര്‍പ്പെടുത്തിയിട്ടുളള ഉപരോധം രാഷ്ട്രീയ കാരണങ്ങളാലാണെന്നും അത് നീക്കം ചെയ്യപ്പെടേണ്ടതാണെന്നും കരടില്‍ പറയുന്നുണ്ട്. ഇറാന്‍റെ ആണവ പരിപാടിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്താന്‍ രൂപീകരിച്ച സമിതിയുമായി ഇറാന്‍ സഹകരിക്കുനുണ്ടെന്നും അതിനാല്‍ യു എന്‍ സുരക്ഷാ കൌണ്‍സില്‍ ഇറാന് മേല്‍ നടപടി എടുക്കേണ്ട കാര്യമില്ലെന്നും കരടില്‍ പറയുന്നു. എന്നാല്‍, ഇതൊന്നും ചേരിചേരാ സമ്മേളനത്തില്‍ അംഗീകരിക്കപ്പെട്ടില്ല.
യു എന്‍ സുരക്ഷാ കൌണ്‍സിലിനെ അകറ്റി നിര്‍ത്താനുള്ള ഇറാന്‍റെ ശ്രമം വിജയിച്ചിട്ടില്ലെന്ന് അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായി മാത്രം ചര്‍ച്ചകള്‍ നടത്തി പ്രഹസനം സൃഷ്ടിക്കാനാണ് ഇറാന്‍ ശ്രമിക്കുന്നതെന്ന് അമേരിക്ക കുറ്റപ്പെടുത്തി.
|