ഇന്ത്യന്‍ വംശജ നവനീതം പിള്ള യുഎന്‍ മനുഷ്യാവകാശ വിഭാഗം മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയുടെ എതിര്‍പ്പുകള്‍ മറികടന്നാണ് അവരുടെ നിയമനം.
കാനഡയില്‍ നിന്നുള്ള ലൂയിസ് ആര്‍ബര്‍ ജൂണ്‍ 30ന് വിരമിച്ച സാഹചര്യത്തിലാണ് പിള്ളയുടെ നിയമനം. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള നവനീതം പിള്ളയെ ജനറല്‍ അസംബ്ലി തിങ്കളാഴ്ച ഔദ്യോഗികമായി നാലുവര്‍ഷത്തേക്കുള്ള ഭരണം ഏല്‍പ്പിക്കും.
ദക്ഷിണാഫ്രിക്കയിലെ നാതല്‍ പ്രവിശ്യയില്‍ നിന്ന്, ആദ്യമായി നിയമപരിശീലനം ആരംഭിച്ച സ്ത്രീയാണ് നവനീതം. 1968ലായിരുന്നു ഇത്. നെല്‍സണ്‍ മണ്ടേല ഉള്‍പ്പടെ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരുടെയും വര്‍ണ്ണ വിവേചന സമര നായകരുടെയും മോചനത്തിനയി പ്രവര്‍ത്തിച്ചു.
ഗര്‍ഭഛിദ്രത്തെക്കുറിച്ച് നവനീതം പിള്ള നടത്തിയ പരാമര്‍ശങ്ങളോടുള്ള വിയോജിപ്പും സിംബാബ്‌വെക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ ദക്ഷിണാഫ്രിക്കക്കുള്ള എതിര്‍പ്പും ചൂണ്ടിക്കാട്ടിയാണ് യുഎസ്, അവരുടെ നിയമനത്തെ എതിര്‍ത്തത്. എന്നാല്‍ ഈ എതിര്‍പ്പു മറികടന്നാണ് നിയമനം.
|