ജര്‍മ്മനിയിലെത്തിയ യുഎസ് ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ബാരക് ഒബാമക്ക് ഹാര്‍ദ്ദവമായ സ്വാഗതം. ഒബാമയുടെ സന്ദര്‍ശനം മാധ്യമങ്ങള്‍ ആഘോഷം ആക്കിയിരിക്കുകയാണ്.
ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജലീനാ മെര്‍ക്കല്‍, വിദേശകാര്യമന്ത്രി ഫ്രാങ്ക്-വാള്‍ട്ടര്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഒബാമയുടെ വിദേശനയം വ്യക്തമാക്കുന്ന പ്രസംഗം കേള്‍ക്കാന്‍ പതിനായിരങ്ങള്‍ എത്തുമെന്നാണ് കരുതുന്നത്.
“കുഴപ്പത്തിലായ ലോകത്തെ കാര്‍മേഘങ്ങള്‍ അകറ്റാന്‍ കഴിവുള്ള മാന്ത്രികനായാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. ഒട്ടേറെ പ്രശ്നങ്ങളില്‍ പാശ്ചാത്യ ലോകത്തിന്‍റെ ആശങ്കകള്‍ക്കുള്ള പ്രതീക്ഷയാണ് ഒബാമ” പ്രമുഖ ജര്‍മ്മന്‍ മാസിക ഡെര്‍ സ്പീഗലിന്‍റെ കവര്‍ സ്റ്റോറി പറയുന്നു.
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ അതിയായ ആകാംക്ഷയോടെയാണ് ജര്‍മ്മനിയിലെ ജനങ്ങള്‍ നിരീക്ഷിക്കുന്നത്. അഭിപ്രായ സര്‍വ്വേകളില്‍ 76 ശതമാനം ജര്‍മ്മന്‍കാരും ഒബാമയെ അനുകൂലിച്ചിരുന്നു. ബെര്‍ലിനില്‍ ഒരുതരം ഒബാമാനിയ നിലനില്‍ക്കുന്നെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ അഭിപ്രായപ്പെടുന്നത്.
|