പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
“കൂട്ടക്കൊല നടത്തിയത് ദീപേന്ദ്രയല്ല”  Search similar articles
നേപ്പാള്‍ രാജകുടുംബത്തില്‍ 2001ല്‍ നടന്ന കൂട്ടക്കൊല നടത്തിയത് ദീപേന്ദ്ര രാജകുമാരനല്ല എന്ന് വെളിപ്പെടുത്തല്‍.

അന്ന് നാരായണ്‍ഹിതി കൊട്ടാരത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന കാവല്‍ക്കാരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് കൊലപാതകത്തിന്‍റെ ദൃശ്യങ്ങള്‍ താന്‍ നേരിട്ടു കണ്ടു എന്നാണ് ലാല്‍ ബഹദൂര്‍ ലാംറ്റേരി വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് കൊലപാതകത്തിന് കൊട്ടാരം നല്‍കിയ ഔദ്യോഗിക വിശദീകരണത്തിന് വിപരീതമാണ് ഇത്.

പുറത്താക്കപ്പെട്ട ഗ്യാനേന്ദ്ര രാജാവും, ദീപേന്ദ്ര രാജകുമാരനും ദീപേന്ദ്രയോടു സാമ്യമുള്ള മുഖം മൂടി ധരിച്ച ഒരാളോടൊപ്പമാണ് അന്ന് കൊട്ടാരത്തില്‍ എത്തിയതെന്നും, മുഖം‌മൂടി ധരിച്ച ആളാണ് കൊലനടത്തിയതെന്നുമാ‍ണ് ഇദ്ദേഹം നല്‍കുന്ന വിവരം. ദീപേന്ദ്ര രാജകുമാരന്‍ നിരപരാധിയാണെന്ന ഇദ്ദേഹത്തിന്‍റെ വെളിപ്പെടുത്തല്‍ പുതിയ വിവാദങ്ങള്‍ക്കു തുടക്കം കുറിച്ചിരിക്കുകയാണ്.

വധിക്കപ്പെട്ട ബീരേന്ദ്ര രാജകുമാരന്‍റെ മൂത്ത മകന്‍ ദീപേന്ദ്ര രാ‍ജകുമാരന്‍ കുടിച്ചു ബോധമില്ലാത്ത അവസ്ഥയില്‍ കൊല നടത്തുകയായിരുന്നു എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ഇപ്പോള്‍ രാജാവിന്‍റെ അധികാരങ്ങള്‍ നീക്കം ചെയ്ത് സാധാരണ പൌരനാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തല്‍.
കൂടുതല്‍
പാക് നേതാക്കള്‍ക്ക് താലിബാന്‍ ഭീഷണി
ഒബാമ: ജനപ്രീതിയില്‍ മുന്നില്‍
ഗേറ്റ്സ് പുകയില വിരുദ്ധ പ്രവര്‍ത്തനത്തിന്
അതിര്‍ത്തിയിലെ സൈനിക നടപടി പൂര്‍ത്തിയായി
വളര്‍ത്ത് മുയല്‍ രക്ഷകനായി
പാകിന് എഫ്16 നവീകരിക്കാന്‍ സഹായം ലഭിക്കും