പാകിസ്ഥാനിലെ ഉന്നതരായ 300 നേതാക്കളെ കൊലപ്പെടുത്താന്‍ താലിബാന്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് പാകിസ്ഥാന്‍റെ സുരക്ഷാ -ഇന്‍റലിജന്‍സ് വിഭാഗങ്ങള്‍ ജാഗ്രതയിലാണ്.
പാകിസ്ഥാനിലെ 300 നേതാക്കളെ ഉള്‍പ്പെടുത്തി പാക് താലിബാന്‍ നേതാവ് ബൈത്തുള്ള മെസ്സൂദാണ് പട്ടിക തയ്യാറാക്കിയത്. അവാമി നാഷണല്‍ പാര്‍ട്ടി, മുത്താഹിദാ ഖ്വാമി, താലിബാന്‍ വിരുദ്ധരായ പുരോഹിതര്‍, പത്രപ്രവര്‍ത്തകര്‍, നിയമപാലകര്‍ തുടങ്ങിയവരെല്ലാം ഈ പട്ടികയിലുണ്ടത്രേ.
പാക് ഗോത്രവര്‍ഗ്ഗ മേഖലയില്‍ യുഎസ് സേന ആക്രമണം നടത്തുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഏതാനും ആഴ്ചകളായി തീവ്രവാദികള്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് പ്രശ്നം ആരംഭിച്ചത്. വെടിനിര്‍ത്തല്‍ ലംഘനം നടത്തിയെന്നാരോപിച്ച് സേന പ്രത്യാക്രമണം നടത്തുകയായിരുന്നു.
തുടര്‍ന്ന് പാകിസ്ഥാനില്‍ എമ്പാടും ചാവേര്‍ ആക്രമണങ്ങള്‍ നടത്താനും, പ്രമുഖ നേതാക്കളെ വധിക്കാനും മെസ്സൂദ് ഉത്തരവിടുകയായിരുന്നു.
|