യുഎസിലെ ഡെമോക്രാറ്റ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ബാരക് ഒബാമ ജനപ്രീതിയില്‍ മുന്നിട്ടു നില്‍ക്കുന്നു. പുതിയ സര്‍വ്വേ ഫലങ്ങളില്‍ ഒബാമക്ക് 47 ശതമാനം ജനപിന്തുണയും ജോണ്‍ മക്‍കെയിന് 41 ശതമാനം ജനപിന്തുണയുമാണ് ഉള്ളത്.
വാള്‍സ്ട്രീറ്റ് ജേണല്‍/എന്‍ബിസി ന്യൂസ് എന്നിവ സംയുക്തമായി നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്. ഒരു മാസം മുന്‍പു നടന്ന സര്‍വ്വേയിലും ഒബാമയുടെ ലീഡ് നില ഇതു തന്നെയായിരുന്നു. ഈ ഫലത്തില്‍ വരാവുന്ന വ്യത്യാസം 3.1 ശതമാനം കൂടുതലോ അത്ര തന്നെ കുറവോ ആണ്.
സ്ഥാനാര്‍ത്ഥികളുടെ മൂല്യങ്ങളും ജീവിത പശ്ചാത്തലവും തിരിച്ചറിയാന്‍ കഴിയുന്നോ എന്ന ചോദ്യത്തിന് 58 ശതമാനം പേര്‍ മക്‍കെയിനെ ചൂണ്ടിക്കാട്ടി. ഒബാമയില്‍ മൂല്യങ്ങളും ജീവിത പശ്ചാത്തലവും കണ്ടെത്താന്‍ കഴിഞ്ഞവര്‍ 47 ശതമാനം ആയിരുന്നു.
തെരഞ്ഞെടുപ്പില്‍ വിജയിക്കാനായാല്‍ അമേരിക്കയുടെ ആദ്യ കറുത്ത വര്‍ഗ്ഗക്കാരനായ പ്രസിഡന്‍റാകും ഒബാമ. വരാനിരിക്കുന്ന ദിവസങ്ങളില്‍ അദ്ദേഹത്തിനു കൂടുതല്‍ മുന്നേറാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
|