പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സോഫ്റ്റ്വെയര്‍ ഭീമനായ മൈക്രോസോഫ്റ്റിന്‍റെ മുന്‍ മേധാവി ബില്‍ ഗേറ്റ്സ് ന്യൂയോര്‍ക്ക് മേയറായ മൈക്കല്‍ ബ്ലൂംബര്‍ഗും കൈകോര്‍ക്കുന്നു. പുകയില വിരുദ്ധ പ്രചരണത്തിനായി ഇരുവരും ചേര്‍ന്ന് 500 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് മുടക്കുക.
ഇന്ത്യയിലും ചൈനയിലുമാകും പുകയില വിരുദ്ധ പ്രചരണങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുക. “പുകയില ഇല്ലാത്ത ലോകത്തില്‍ ജനങ്ങള്‍ കൂടുതല്‍ കാലം സന്തോഷത്തോടെ ജീവിക്കും”- ബില്‍ ഗേറ്റ്സുമായി ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ ബ്ലൂംബര്‍ഗ് പറഞ്ഞു.
തങ്ങള്‍ സര്‍ക്കാരുകളുമായി ചേര്‍ന്ന് പുകയില വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സംഘടകള്‍ക്കാകും പണം നല്‍കുക. ലോകാരോഗ്യ സംഘടനയ്ക്കും സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും ഉള്‍പ്പെടെ ആകും ധനസഹായം നല്‍കുക.
ആഗോള പുകയില വിപണി 2012 ഓടെ 464 ബില്യന്‍ അമേരിക്കന്‍ ഡോളറിന്‍റേതായി വികസിക്കും. അമെരിക്കയിലും മറ്റും പുകവലിക്കാരുടെ എണ്ണം കുറയുകയാണ്. അതിനാല്‍, വികസ്വര രാജ്യങ്ങളിലാണ് സിഗരറ്റ് കമ്പനികളുടെ ഇപ്പോള്‍ ലക്‍ഷ്യം വയ്ക്കുന്നത്.
ബില്‍ ആന്‍ഡ് മണ്ടില ഫൌണ്ടേഷന്‍ പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 125 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ആകും നല്‍കുക. ബ്ലൂംബര്‍ഗ് 250 ദശലക്ഷം ഡോളര്‍ നല്‍കും. നേരത്തേ നല്‍കാമെന്നേറ്റിരുന്ന 125 അമേരിക്കന്‍ ഡോളറിന് പുറമേയാണിത്.
കൂടുതല്‍ ജനസംഖ്യയുള്ള ഇന്ത്യയിലും ചൈനയിലും പ്രചരണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കും. എന്നാല്‍, ചൈനയില്‍ പ്രചരണം കൂടുതല്‍ പ്രയാസകരമാകുമെന്നാണ് കരുതുന്നതെന്ന് ഗേറ്റ്സ് പറഞ്ഞു. സര്‍ക്കാര്‍ സിഗരറ്റ് കമ്പനികള്‍ നടത്തുന്നതിനാലണിത്. ചൈനീസ് സര്‍ക്കാരിന് വന്‍ വരുമാനവും സിഗരറ്റ് വില്പനയിലൂടെ ലഭിക്കുന്നുണ്ട്.
|