പാകിസ്ഥാനില്‍ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയിലെ തീവ്രവാദി മേധാവിത്വമുള്ള നഗരത്തില്‍ പാക് സേന നടത്തി വന്ന ഭീകര വിരുദ്ധ പോരാട്ടം പൂര്‍ത്തിയായി. പ്രദേശത്ത് നിന്ന് താലിബാന്‍ തീവ്രവാദികളെ തുടച്ച് മാറ്റിയതായി സേന അറിയിച്ചു.
ഹംഗു ജില്ലയില്‍ ഒരാഴ്ച മുന്‍പാണ് പാക് സേന ഭീകരവിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയത്. ഇവിടെ തീവ്രവാദികള്‍ 17 അര്‍ദ്ധസൈനികരെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് സൈനിക നടപടി തുടങ്ങിയത്.
തീവ്രവാദികളെ പ്രദേശത്ത് നിന്ന് തുരത്തുകയുണ്ടായി. അവരുടെ ഒളിവ് കേന്ദ്രങ്ങളും നശിപ്പിച്ച ശേഷമാണ് സൈനിക നടപടി അവസാനിപ്പിച്ചത്- സൈനിക വക്താവ് മേജര്‍ ജനറല്‍ അതര്‍ അബ്ബാസ് പറഞ്ഞു.
സൈനിക നടപടിയില്‍ 20 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി അബ്ബാസ് പറഞ്ഞു. പതിനാറ് സൈനികരും വീരമൃത്യു വരിച്ചു.
അറുപത് തീവ്രവാദികളെ അറസ്റ്റ് ചെയ്തു. എത്ര കാലം സൈന്യം ഈ പ്രദേശത്ത് തുടരുമെന്ന ചോദ്യത്തിന് അത് പ്രാദേശിക സര്‍ക്കാരാകും തീരുമാനിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
|