ഭീകരവിരുദ്ധ പോരാട്ടത്തിന് പാകിസ്ഥാന് നല്‍കുന്ന 230 ദശലക്ഷം അമേരിക്കന്‍ ഡോളറിന്‍റെ ധനസഹായം വകമാറ്റാന്‍ അനുവാദം നല്‍കുന്നതിന് ബുഷ് ഭരണകൂടം പദ്ധതിയിടുന്നു. എഫ് 16 യുദ്ധ വിമാനങ്ങള്‍ നവീകരിക്കുന്നതിനാണ് ഇത്.
പാകിസ്ഥാന്‍റെ പക്കലുളള പഴയ എഫ് 16 യുദ്ധവിമാനങ്ങളിലെ ഏവിയോണിക്സ്, ഇലക്ട്രോണിക്സ്, റഡാര്‍ സംവിധാനങ്ങള്‍ നവീകരിക്കുന്നതിലൂടെ യുദ്ധഭൂമിയില്‍ ഇവയുടെ പോരാട്ട ശക്തി കൂടുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് കൊണ്‍ഗ്രസിന് നല്‍കിയ അറിയിപ്പില്‍ പറയുന്നു. ഇതുവഴി ഭീകര വിരുദ്ധ പോരാട്ടത്തിന് എഫ് 16 മികച്ച സംഭാവന നല്‍കുമെന്ന് അധികൃതര്‍ പറയുന്നു.
അതേസമയം, ബുഷ് ഭരണകൂടത്തിന്‍റെ ഈ നീക്കം അമേരിക്കന്‍ പ്രതിനിധി സഭാംഗങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. ഭീകര വിരുദ്ധ പോരാട്ടത്തിലുപരി എഫ് 16 യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കാന്‍ ആണ് പാകിസ്ഥാന്‍ മുന്‍തൂക്കം നല്‍കുനത് എന്നതാണ് കാരണം.
എഫ് 16 യുദ്ധ വിമാനങ്ങള്‍ നവീകരിക്കുന്നത് അതിന്‍റെ കൃത്യതയും പ്രഹരശേഷിയും ഉറപ്പ് വരുത്തും. ഇതുവഴി സിവിലിയന്മാര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ കുറയ്ക്കാനും കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.
|